Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാടൂര്‍ ക്ഷേത്ര...

പാടൂര്‍ ക്ഷേത്ര കവർച്ച: അന്തർ സംസ്ഥാന മോഷ്്ടാവ് പിടിയിൽ

text_fields
bookmark_border
പാവറട്ടി‍: പാടൂര്‍ നടുവിൽ പുരക്കൽ ക്ഷേത്രത്തിൽ കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്്്ടാവിനെ പിടികൂടി. ഇടുക്കി ഉടുമ്പൻചോല ചെങ്കര സ്വദേശി പൊന്നച്ചൻ എന്ന ചാക്കോ (പട്ടി ചാക്കോ -55) ആണ് പിടിയിലായത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഗുരുവായൂർ സി.ഐ ഇ. ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ 14 നാണ് മോഷണം നടത്തിയത്. തിരുവാഭരണം ഉൾെപ്പടെ 25 പവനും 10 കിലോ വെള്ളിയുമാണ് അപഹരിച്ചത്. പിടിയിലായ പൊന്നച്ച​െൻറ പക്കൽനിന്ന് 18,000 രൂപ, മോഷ്ടിച്ച് കിട്ടിയ പണം കൊണ്ട് വാങ്ങിയ മൊബൈൽ ഫോൺ, പ്രതിഷ്ഠകളിൽ ചാർത്തിയിരുന്ന പൊട്ട്, താലികൾ എന്നിവയും കണ്ടെടുത്തു. ബാക്കിയുള്ളവ കോയമ്പത്തൂരിൽ വിറ്റതായി ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കോഴിക്കോട്, കൊല്ലം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ മോഷണകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്. സ്ഥിരം കുറ്റവാളിയായ ഇയാൾ വിവിധ കേസുകളിലായി 30 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പൊന്നച്ചൻ തൃശൂർ തേക്കിൻകാട് മൈതാനത്ത് പരിചയപ്പെട്ടയാളുമായാണ് മോഷണം നടത്തിയത്. രണ്ട് മാസം മുമ്പ് വാടാനപ്പള്ളിയിലെ വീട്ടിൽ കയറി രണ്ടര പവൻ സ്വർണം, ലാപ്ടോപ്പ്, ടാബ് എന്നിവ മോഷ്ടിച്ചിരുന്നു. ഗുരുവായൂർ മമ്മിയൂരിലെ വീട്ടിൽ കയറി ഒന്നുംകിട്ടാത്തതിനാൽ ഒരു ഒാട്ടുരുളിയും മോഷ്ടിച്ചിട്ടുണ്ട്. ആളില്ലാത്ത വീടുകളിലും ആരാധനാലയങ്ങളിലുമാണ് പ്രധാനമായും മോഷണം നടത്താറ്. സംഭവദിവസം രാവിലെ ക്ഷേത്രത്തിലെത്തി ഭണ്ഡാരത്തിൽ രണ്ടുരൂപ കാണിക്കയിട്ട് പൈസ ഉണ്ടെന്ന് ഉറപ്പാക്കിയിരുന്നു. എന്നാൽ രാത്രി ഭണ്ഡാരം കുത്തിതുറന്ന് നോക്കിയപ്പോൾ പണമെല്ലാം കമ്മിറ്റിക്കാർ എടുത്തുകൊണ്ടുപോയിരുന്നു. തുടർന്നാണ് പ്രതിഷ്ഠാ അമ്പലങ്ങളിലെ വാതിലും മറ്റു ഭണ്ഡാരങ്ങളും പൊളിച്ച് പണവും പ്രതിഷ്ഠകളിൽ ചാർത്തിയിരുന്ന താലിയും പൊട്ടുകളും കവർന്നത്. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ഒാഫിസി​െൻറ വാതിൽ തകർത്ത് അകത്ത് കടന്ന് തിരുവാഭരണങ്ങൾ ഉൾപ്പെടെ സ്വർണവും 10 കിലോ വെള്ളി ഉരുപ്പിടികളും മോഷ്ടിച്ചു. 13ന് രാത്രി ഏഴിന് മുല്ലശ്ശേരിയിൽ ബസിറങ്ങിയ പ്രതികൾ ഏനമാക്കൽ കെട്ടുങ്ങലിലേക്ക് അഞ്ച് കിലോമീറ്റർ നടന്നു. അവിടെനിന്ന് മുല്ലശ്ശേരിയിലൂടെ തിരിച്ച് നടന്ന് രാത്രി 10.30 ഒാടെ പാടൂരെത്തി. ക്ഷേത്രത്തിനു സമീപത്തെ പണിതീരാത്ത വീട്ടിൽ ഒളിച്ചിരുന്നു. പുലർച്ച ഒന്നരയോടെ രണ്ട് ഉളികളും കമ്പിയും കൊണ്ടുവന്ന് പൂട്ടുകൾ തകർത്തു. മോഷണത്തിന് ശേഷം തിരിച്ച് ആ വീട്ടിൽ തന്നെ ഒളിച്ചിരുന്നു. പുലർച്ച 4.30 ഒാടെ മുല്ലശ്ശേരിയിലേക്ക് നടന്ന് ബസിൽ കയറി രക്ഷപ്പെട്ടു. ഇവർ നടന്നു പോകുന്നത് റോഡിലെ ഒരു സി.സി ടി.വി കാമറയിൽ അവ്യക്തമായി പതിഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായും കോയമ്പത്തൂരിൽനിന്ന് മോഷണ വസ്തുക്കൾ കൊണ്ടുവരുന്നതിനുമായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.െഎ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story