Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗണേശോത്സവം സമാപിച്ചു

ഗണേശോത്സവം സമാപിച്ചു

text_fields
bookmark_border
ചെറുതുരുത്തി: വിശ്വഹിന്ദു പരിഷത്തി​െൻറ ആഭിമുഖ്യത്തിൽ ഗണേശവിഗ്രഹ ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. വരവൂർ, ദേശമംഗലം, വള്ളത്തോൾനഗർ, പാഞ്ഞാൾ, മുള്ളൂർക്കര എന്നീ പഞ്ചായത്തുകളിൽനിന്ന് 18 വിഗ്രഹങ്ങൾ െചറുതുരുത്തി കോഴിമാംപറമ്പ് ക്ഷേത്രസന്നിധിയിൽ സംഗമിച്ചു. തുടർന്ന് നടന്ന ഘോഷയാത്രയും പൊതുസമ്മേളനവും ഇരുനിലംകോട് ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി നിഖിലാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സി.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. എം.എ. രാജു, ടി.സി. ഉണ്ണികൃഷ്ണൻ, കെ. ജയൻ, പി.ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.ജി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണേശവിഗ്രഹങ്ങൾ ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തു. അതേസമയം, ഗണേശോത്സവത്തോടനുബന്ധിച്ച് ചെറുതുരുത്തിയിൽ ചരിത്രത്തിലാദ്യമായി പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം യാത്രക്കാർക്ക് കുരുക്കായി. ദീർഘദൂര യാത്രക്കാരും ചെറുവാഹനങ്ങളും ഏറെ സമയം വഴിയിൽ കുടുങ്ങി. വൈകുന്നേരം നാലിന് ആരംഭിച്ച ഘോഷയാത്രക്കായി ഉച്ചക്ക് രണ്ടുമുതൽ തന്നെ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. പ്രഭാകരൻ നായരുടെ നല്ല മനസ്സിന് നന്ദി; 27 കുടുംബങ്ങൾക്ക് ഭൂമിയായി വരവൂർ: മുൻ പ്രവാസി ഇൗങ്ങത്ത് പ്രഭാകരൻ നായരുടെ നല്ല മനസ്സിന് നന്ദി പറയുകയാണ് വരവൂർ ഗ്രാമത്തിലെ പാവപ്പെട്ട 27 കുടുംബങ്ങൾ. ലക്ഷങ്ങൾ വില വരുന്ന ഒന്നരയേക്കർ ഭൂമിയാണ് പ്രഭാകരൻ നായർ 27 കുടുംബങ്ങൾക്കായി വീതിച്ചു നൽകിയത്. സ്ഥലത്തി​െൻറ ആധാരം കൈമാറ്റ ചടങ്ങ് യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ ആധാരം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, പി.വി. സുനിത, കെ.എം. ഹനീഫ, ശാലിനി വിനോദ്, നാരായണൻ നായർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ബി. വിജയലക്ഷ്മി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. രാജേശ്വരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story