Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്​റസ അധ്യാപക​െൻറ...

മദ്​റസ അധ്യാപക​െൻറ മുറിയിൽ ചുവരെഴുത്ത്​; നടപടി വേണമെന്ന്​ സംഘടനകൾ

text_fields
bookmark_border
ചാവക്കാട്: പുന്നയൂർ എടക്കരയിൽ പള്ളിയോടനുബന്ധിച്ചുള്ള മദ്റസ അധ്യാപക​െൻറ മുറിയിൽ കയറി ബി.ജെ.പി എന്ന് ചുവരെഴുതിയതായി പരാതി. സംഭവം അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആർ.എസ്.എസ് ഉൾെപ്പടെ കക്ഷികൾ ആവശ്യപ്പെട്ടു. എടക്കര മിനി സ​െൻററിന് തെക്ക് രണ്ടുനിലയിലുള്ള മിസ്ബാഹുൽ ഹുദാ ഇസ്ലാം മദ്റസ കെട്ടിടത്തി​െൻറ മുകളിലെ മുറിയിലാണ് അധ്യാപകൻ താമസിക്കുന്നത്. മദ്റസ ക്ലാസ് മുറിയോട് ചേർന്നാണ് ഇൗ മുറി. വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി മേശപ്പുറത്തുണ്ടായിരുന്ന കളർ പെൻസിലുകൾ ഉപയോഗിച്ചാണ് ചുവരെഴുതിയിട്ടുള്ളത്. പല ഭാഗത്തായി ബി.ജെ.പി എന്നും വിവിധ രൂപത്തിലുള്ള ചിത്രങ്ങളും വരച്ചിട്ടുണ്ട്. അധ്യാപകൻ സ്ഥിരമായി താമസിക്കാത്ത മുറിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. അവധി കഴിഞ്ഞ് ശനിയാഴ്ച രാവിലെ അധ്യാപകനെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഉടൻ പള്ളി കമ്മിറ്റി ഭാരവാഹികൾ വടക്കേക്കാട് പൊലീസിൽ പരാതി നൽകി. കുന്നംകുളം ഡിവൈ.എസ്.പി, ചാവക്കാട് സി.ഐ, വടക്കേക്കാട് എസ്.ഐ എന്നിവർ മദ്റസ സന്ദർശിച്ചു. ഞായറാഴ്ചയാണ് സംഭവം നാട്ടുകാർ അറിയുന്നത്. തൃശൂരിൽനിന്ന് യു. രാമദാസ​െൻറ നേതൃത്വത്തിൽ വിരലടയാള വിഭാഗമെത്തി പരിശോധന നടത്തി. ൈകയക്ഷര വിദഗ്ധർ പരിശോധന നടത്തുമെന്നാണ് സൂചന. അതേസമയം അധ്യാപക​െൻറ മുറിയിൽ കയറിയുള്ള മോഷണശ്രമത്തി​െൻറ അന്വേഷണ ദിശ മാറ്റാൻ ബോധപൂർവം നടത്തിയതാണ് ചുവരെഴുത്തെന്നും സംശ‍യിക്കുന്നുണ്ട്. സംഭവമറിഞ്ഞ് ആർ.എസ്.എസ് ഗുരുവായൂർ ജില്ല ശാരീരിക് പ്രമുഖ് സി.ആർ. രാജീവ്, ബാലഗോകുലം ഗുരുവായൂർ മേഖല പ്രസിഡൻറ് നിമേഷ്, ആർ.എസ്.എസ് എടക്കര ശാരീരിക് പ്രമുഖ് ശ്യാം ദിൽ എന്നിവരുടെ നേതൃത്വത്തിൽ ആർ.എസ്.എസ് പ്രവർത്തകരും ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അഷ്കർ കുഴിങ്ങര, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം മോഹനൻ ഈച്ചിത്തറ, സി.പി.എം നേതാവ് സി.എം. സുധീർ എന്നിവർ മദ്റസയിലെത്തി കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. കുറ്റവാളികൾ ആരായാലും മേഖലയിൽ സമാധാനഭംഗമുണ്ടാക്കി വർഗീയ ലഹളക്ക് ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സി.ആർ. രാജീവ്, അഷ്കർ കുഴിങ്ങര, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ഷിബു, നാഷനൽ യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സി. ഷറഫുദ്ദീൻ, എൻ.സി.പി നേതാവ് എം.കെ. ഷറഫുദ്ദീൻ, പഞ്ചായത്തംഗം സി.എം. സുധീർ എന്നിവർ ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദൻ മാമ്പുള്ളിയും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story