Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചങ്ങാടി-^ബ്ലാങ്ങാട് ...

അഞ്ചങ്ങാടി-^ബ്ലാങ്ങാട് റോഡ് പണി: തടസ്സം നീക്കണം ^ സി.എച്ച്‌. റഷീദ്‌

text_fields
bookmark_border
അഞ്ചങ്ങാടി--ബ്ലാങ്ങാട് റോഡ് പണി: തടസ്സം നീക്കണം - സി.എച്ച്‌. റഷീദ്‌ കടപ്പുറം: അഞ്ചങ്ങാടി--ബ്ലാങ്ങാട്‌ റോഡിന് ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതി ലഭിക്കുന്നതിനുള്ള തടസ്സം നീക്കണമെന്ന്‌ മുസ്‌ലിം ലീഗ്‌ ജില്ല പ്രസിഡൻറ് സി.എച്ച്‌. റഷീദ്‌ ആവശ്യപ്പെട്ടു. കടപ്പുറത്തെ പൊതുമരാമത്ത്‌ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ ലീഗ്‌ കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ്‌ സർക്കാറി​െൻറ കാലത്താണ് യു.ഡി.എഫ് നേതാക്കളുടെ പ്രവർത്തനഫലമായി റോഡ് നിർമാണത്തിന് ഭരണാനുമതി ലഭിച്ചത്. പിന്നീട്‌ അധികാരത്തില്‍ വന്ന ഇടത് സർക്കാർ സാങ്കേതിക അനുമതി നല്‍കാത്തതിനാൽ ഒന്നര വർഷക്കാലമായി പണി വൈകുകയാണ്‌. കടപ്പുറത്തെ റോഡുകളുടെ ഇന്നത്തെ ദുരവസ്ഥക്ക്‌ പരിഹാരം കാണാതെ പോകുന്നത്‌ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് എ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌, യൂത്ത്‌ ലീഗ്‌ നേതാക്കളായ തെക്കരകത്ത്‌ കരീം, സുബൈർ തങ്ങള്‍, പി.കെ. ബഷീർ, ആർ.കെ. ഇസ്‌മായിൽ, എ.കെ. അബ്‌ദുല്‍ കരീം, വി.എം. മനാഫ്‌, വി.പി. മന്‍സൂറലി, നൗഷാദ്‌ തെരുവത്ത്‌, എ.എച്ച്‌. സൈനുല്‍ ആബിദീൻ, പി.എച്ച്‌. തൗഫീഖ്‌, മുനീർ കടവില്‍, പി.ടി. അഫ്‌സല്‍, സി.കെ. സിദ്ദീഖ്‌, അന്‍വർ വട്ടേക്കാട്‌, എ.വി. മുനീർ, അസ്‌ഹർ പുളിക്കല്‍, എന്നിവർ സംസാരിച്ചു. അഷ്‌റഫ്‌ അടിതിരുത്തി, അന്‍വർ മജീദ്‌, കെ.എം. ഹുസൈന്‍, പഴൂർ റസാഖ്‌, എ.കെ. മുനീർ, നിയാസ്‌ തൊട്ടാപ്പ്‌, വി.എം. നൗഫല്‍, സന്‍സാർ കറുകമാട്‌, ടി.ആർ. ഷാഹിർ, കെ.വി. നാസർ, ഷാജഹാന്‍ അഞ്ചങ്ങാടി, എം.എസ്‌. നൗഫല്‍, പി.എച്ച്‌. ആഷിഫ്‌, മുനീർ അറക്കൽ, ഷിയാസ്‌ വട്ടേക്കാട്‌, ടി.ആർ. യൂനുസ്‌, ഇബ്രാഹിം തൊട്ടാപ്പ്‌, ഷബീർ പുതിയങ്ങാടി, അസ്‌ലം മുനക്കക്കടവ്‌, അനസ്‌ വട്ടേക്കാട്‌, ഷാഹിർ നോളിറോഡ്‌ എന്നിവർ നേതൃത്വം നല്‍കി. യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ ജന. സെക്രട്ടറി ടി.ആർ. ഇബ്രാഹിം സ്വാഗതവും സെക്രട്ടറി പി.എ. അഷ്കറലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story