Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത തകർന്നു;...

ദേശീയപാത തകർന്നു; യാത്രക്കാരുടെ നടുവൊടിയുന്നു

text_fields
bookmark_border
ഒരുമനയൂർ: മേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 17 തകർന്നു. മൂന്നാംകല്ല് മുതൽ ഒറ്റതെങ്ങ് വടക്ക് വശം വരെയാണ് ഗതാഗത യോഗ്യമല്ലാതായത്. നിരവധി ദിവസങ്ങളായി വാഹന യാത്രക്കാരും ഡ്രൈവർമാരും ദുരിതം പേറുകയാണ്. വലിയ ചരക്ക് ലോറികൾ ഉൾപ്പെടെ പോകുന്ന പാതയാണിത്. പരാതികളുയരുേമ്പാൾ മെറ്റൽ ഇറക്കുമെന്നല്ലാതെ ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്താറില്ല. കുഴിയടക്കാൻ ഇറക്കുന്ന കരിങ്കൽപൊടി മഴ പെയ്താൽ റോഡ് വശങ്ങളിലുള്ള വീടുകളിലേക്ക് ഒലിച്ചിറങ്ങും. വിവാഹങ്ങൾ നടക്കുന്ന ദിവസങ്ങളിൽ വാഹന തിരക്ക് വർധിക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്യും. ഇതുമൂലം ദീർഘദൂര വാഹനങ്ങൾ വൈകിയാണ് ഒാടുന്നത്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story