Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണനാംകുളത്ത്...

കണ്ണനാംകുളത്ത് ഗുണ്ടാവിളയാട്ടം; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ചെന്ത്രാപ്പിന്നി: കണ്ണനാംകുളത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്്ടിച്ച സംഘം വീട്ടിൽ കയറി സ്ത്രീകളെയും വയോധികനെയും കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തി. വീടും വാഹനങ്ങളും അടിച്ചുതകര്‍ത്തു. സംഭവത്തിൽ മൂന്നുപേര്‍ക്ക് പരിേക്കറ്റു. ഞായറാഴ്ച രാത്രി ഏഴരയോടെ ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രം പരിസരത്താണ് സംഭവം. ക്ഷേത്ര സമിതി സെക്രട്ടറിയും ബി.ജെ.പി ഭാരവാഹിയുമായ തേവര്‍കാട്ടില്‍ രാധാകൃഷ്ണ‍​െൻറ വീടിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. വടിവാളും കോടാലിയും ഇരുമ്പുപൈപ്പുമായി വന്ന സംഘം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബുള്ളറ്റും ബൈക്കും സൈക്കിളുകളും തകര്‍ത്തു. വീട്ടില്‍ സ്ത്രീകള്‍ മാത്രമുള്ള സമയത്തായിരുന്നു ഇത്. ജനല്‍ച്ചില്ല് അടിച്ചുതകര്‍ത്ത സംഘം രാധാകൃഷ്ണ‍​െൻറ ഭാര്യ ഗര്‍ഭിണിയായ പ്രിയദര്‍ശിനിയെയും മാതാവിനെയും ഭീഷണിപ്പെടുത്തി. ഇവര്‍ അകത്തുകയറി വാതില്‍ അടച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സമയം കുട്ടിയുമായി നടന്നു വരുകയായിരുന്ന പിതാവ് ധര്‍മ​െൻറ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിസരവാസിയായ കരീപ്പാടത്ത് ഉണ്ണികൃഷ്ണ‍​െൻറ വീട്ടിലും ആക്രമണം നടത്തി. കോടാലികൊണ്ട് വാതില്‍ വെട്ടിപ്പൊളിച്ച സംഘം ഇതിലൂടെ വാള്‍ കടത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തി. വീടി​െൻറ ജനല്‍ച്ചില്ലും അടിച്ചുതകര്‍ത്തു. ഇതിനുശേഷം മുത്തങ്ങപ്പറമ്പില്‍ ഷൈനി​െൻറ വീട്ടിലെത്തിയ സംഘം ഇവിടെയും അതിക്രമം നടത്തുകയായിരുന്നു. പിടിവലിയില്‍ ഷൈനിന് പരിക്കേറ്റു. മേഖലയില്‍ കഞ്ചാവ്- മയക്കുമരുന്നിനടിപ്പെട്ട സംഘം സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്്ടിക്കുകയാണെന്നും ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും നാട്ടുകാര്‍ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന രാധാകൃഷ്ണനെ ഈ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചിരുന്നതായും ഇതിനുശേഷം ആയുധങ്ങളുമായി വന്ന് വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നതായും രാധാകൃഷ്ണന്‍ പറയുന്നു. ഇതിനുശേഷമാണ് രാധാകൃഷ്ണ‍​െൻറയും കൂടെയുണ്ടായിരുന്ന ഉണ്ണികൃഷ്ണ‍​െൻറയും ഷൈനി‍​െൻറയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെയും ഷൈനിനെയും പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിലും രാധാകൃഷ്ണനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കൊടുങ്ങല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ വന്‍ െപാലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story