Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലവൈദ്യുത പദ്ധതി മൂലം...

ജലവൈദ്യുത പദ്ധതി മൂലം പുഴയിൽ വെള്ളം കുറയില്ല ^മന്ത്രി മൊയ്തീൻ

text_fields
bookmark_border
ജലവൈദ്യുത പദ്ധതി മൂലം പുഴയിൽ വെള്ളം കുറയില്ല -മന്ത്രി മൊയ്തീൻ ഗുരുവായൂർ: ജലവൈദ്യുത പദ്ധതികൾ മൂലം പുഴകളിൽ വെള്ളം കുറയുന്ന അവസ്ഥ ഉണ്ടാകാറില്ലെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ച കെ.എസ്.ഇ.ബി ഗുരുവായൂർ സബ് ഡിവിഷനൽ ഓഫിസും സെക്ഷൻ ഓഫിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവൈദ്യുത പദ്ധതികൾ ഉള്ള പുഴകളിൽ എല്ലാ കാലത്തും വെള്ളമുണ്ട്. എന്നാൽ ജലവൈദ്യുത പദ്ധതികളില്ലാത്ത ഭാരതപ്പുഴയിൽ പലപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണ്. അതിനാൽ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തി​െൻറ മനോഹാരിത നഷ്ടപ്പെടുമെന്നും പുഴയിൽ വെള്ളമില്ലാത്ത അവസ്ഥവരുമെന്നും പ്രചരിപ്പിക്കുന്നത് ശരിയല്ല. പ്രകൃതിക്ക് കോട്ടമില്ലാതെ തന്നെ അതിരപ്പിള്ളിയിൽ പദ്ധതി നടപ്പാക്കാൻ കഴിയും. അതുകൊണ്ട് പദ്ധതിയെ എതിർക്കുന്നവർ തെറ്റിധാരണ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആണവ വൈദ്യുത നിലയങ്ങളിൽനിന്ന് ലൈൻ വലിച്ച് കൊണ്ടു വരുന്ന വൈദ്യുതി പോലും അപകടകരമാണെന്ന് ഭീതി പരത്തുന്നവരുണ്ട്. കൂടംകുളം പദ്ധതിയിൽ നിന്ന് വൈദ്യുതിയെത്തിക്കാനുള്ള ലൈൻ വലിക്കുന്നത് തടസ്സപ്പെടാൻ കാരണം ഇതാണ്. വൈദ്യുതി വാങ്ങൽ കരാറുകൾ ഒപ്പിടുന്നതിൽ സർക്കാർ നടത്തിയ സമയോചിത ഇടപെടലാണ് കേരളത്തിൽ വൈദ്യുതി ക്ഷാമം ഒഴിവാകാൻ കാരണം. രാജ്യമെങ്ങും ഊർജമേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾ നടക്കുന്ന കാലത്ത് കെ.എസ്.ഇ.ബി യുടെ പ്രവർത്തനങ്ങൾ ബദൽ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷൻ കെ.പി. വിനോദ്, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ, കൗൺസിലർ റഷീദ് കുന്നിക്കൽ, കെ.എസ്.ഇ.ബി ഡയറക്ടർ പി. കുമാർ, ചീഫ് എൻജിനീയർ സി.വി. നന്ദൻ, സി.വി. ശ്രീനിവാസൻ, പി.ഐ. ആേൻറാ, പ്രസാദ് മാത്യു എന്നിവർ സംസാരിച്ചു. തൈക്കാട് സബ് സ്റ്റേഷൻ പരിസരത്ത് 2100 ചതുരശ്ര അടി വിസ്തീർണത്തിലാണ് പ്രീഫാബ് സാങ്കേതിക വിദ്യയിൽ 25 ലക്ഷം രൂപ ചെലവിട്ട് പുതിയ ഓഫിസ് നിർമിച്ചിരിക്കുന്നത്. ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലെയും കണ്ടാണശ്ശേരി പഞ്ചായത്തിലെയും പ്രദേശങ്ങളാണ് ഗുരുവായൂർ സെക്ഷ​െൻറ പരിധിയിലുള്ളത്. ഇനി മുതൽ ബിൽ അടയ്ക്കൽ മുതലായ സേവനങ്ങൾക്ക് പുതിയ ഓഫിസിലെത്തണം.
Show Full Article
TAGS:LOCAL NEWS 
Next Story