Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണം സ്പെഷൽ: ജനത്തെ...

ഓണം സ്പെഷൽ: ജനത്തെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍

text_fields
bookmark_border
തൃശൂര്‍: മുഴുവന്‍ റേഷന്‍കാര്‍ഡിനും ഓണത്തിന് അഞ്ചുകിലോ സ്പെഷൽ അരി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ്വാക്കായി. മന്ത്രിമാരില്‍ അധികപേരും അരി നല്‍കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അഞ്ചുകിലോ റേഷന്‍സാധനങ്ങള്‍ നല്‍കുമെന്ന ഉത്തരവാണ് വകുപ്പ് ഇറക്കിയത്. ഇക്കുറി ഓണത്തിനായി കേരളം സ്പെഷല്‍ അരി ചോദിെച്ചങ്കിലും കേന്ദ്രം നല്‍കാത്തതാണ് കാര്യങ്ങള്‍ തകിടം മറിയാന്‍ കാരണം. ഇതോടെ നിലവില്‍ സ്റ്റോക്കുള്ള അരിയും ഗോതമ്പും ആട്ടയും അടക്കം റേഷന്‍സാധനങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇവ എങ്ങനെ നല്‍കണമെന്ന് ഉത്തരവിലില്ല. അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് മൂന്നു കിലോ അരിയും രണ്ടുകിലോ ഗോതമ്പും മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് മൂന്നുകിലോ അരിയും രണ്ടുകിലോ ആട്ടയും നല്‍കാനാണ് ഉദ്യോഗസ്ഥ തീരുമാനം. സ്പെഷല്‍ അരി ലഭിക്കാത്തതിനാല്‍ നിലവിലെ സ്റ്റോക്കില്‍ നിന്ന് ഇവ നല്‍കുകയാണ് ചെയ്യുന്നത്. ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് മൂന്ന് മാസത്തെ അരിയാണ് റേഷന്‍കടകളില്‍ വാതില്‍പടി വിതരണം നടത്തുന്നത്. എന്നാല്‍ ഈ അരി എടുത്ത് ഉപയോഗിച്ചാല്‍ തുടര്‍മാസങ്ങളില്‍ അരി അടക്കം റേഷന്‍ വിഹിതം നല്‍കാന്‍ ബുദ്ധിമുട്ടും. മുന്‍ഗണനേതര വിഭാഗത്തിന് അരി ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം. ഭക്ഷ്യ ഭദ്രതാ നിയമം തുടങ്ങിയപ്പോൾ പത്തും തുടര്‍ന്ന് എട്ട്, അഞ്ച് ഒടുവില്‍ മൂന്ന് കിലോയുമാണ് ഈ വിഭാഗത്തിന് നല്‍കുന്നത്. ഓണം സ്പെഷല്‍ അരിനല്‍കുന്നതോടെ ഇതും ഇല്ലാതായേക്കും. മാത്രമല്ല റേഷന്‍സാധനങ്ങള്‍ നല്‍കാൻ മന്ത്രിസഭ നേരത്തെ തീരുമാനം എടുത്തെങ്കിലും ഉത്തരവ് ഇറക്കാൻ വൈകി. വൈകിയെടുത്ത തീരുമാനമായതിനാല്‍ അരി കൃത്യമായി ഉപഭോക്താക്കൾക്ക് ലഭിക്കാനുമിടയില്ല. വാതില്‍പടി വിതരണത്തിന് സപ്ലൈകോയുടെ വാഹന ലഭ്യതക്ക് അനുസരിച്ച് മാത്രമേ വിതരണം നടക്കൂ. ഫലത്തില്‍ ഓണം സ്പെഷല്‍ റേഷന്‍വസ്തുക്കളില്‍ അധികവും കരിഞ്ചന്തയിലാവും എത്തുക. ആന്ധ്രയിലെ മില്ലുടമകളില്‍ നിന്ന് വാങ്ങിയ ജയ അരി കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കും ഈ അരിയാണ് നല്‍കുന്നത്. ഇതില്‍ നിന്ന് സ്പെഷല്‍ അരി കൂടി നല്‍കാൻ കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെങ്കില്‍ എല്ലാ കാര്‍ഡിനും അരി നല്‍കാമെന്ന തീരുമാനം നടപ്പാക്കാമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story