Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടത്തിൽ മരിച്ച...

അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന്​ 45 ലക്ഷം നഷ്​ടപരിഹാരം

text_fields
bookmark_border
അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരം ദുബൈ: പ്രായപൂർത്തിയാവാത്ത സ്വദേശി യുവാവ് ഒാടിച്ച വാഹനമിടിച്ച് മരിച്ച മലയാളി യുവാവി​െൻറ ആശ്രിതർക്ക് 2.60 ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി. കാസർകോട് സ്വദേശി അബ്ദുൽ റഷിദ് പോക്കറാണ് (40) 17കാരനായ യു.എ.ഇ യുവാവ് ഒാടിച്ച വാഹനം ഇടിച്ച് 2014 നവംബറിൽ ദുബൈയിൽ മരിച്ചത്. അബ്ദുൽ റഷീദ് ഒാടിച്ച വാഹനത്തിൽ സ്വദേശി യുവാവി​െൻറ വാഹനം ഇടിക്കുകയായിരുന്നു. െപാലീസി​െൻറ പ്രാഥമിക റിപ്പോർട്ടനുസരിച്ച് മരിച്ച അബ്ദുൽ റഷീദ് ആയിരുന്നു അപകടത്തിന് കാരണക്കാരൻ. അതിനാൽ, അബ്ദുൽ റഷീദിനെ പ്രതിയാക്കിയാണ് ആദ്യം റിപ്പോർട്ട് തയാറാക്കിയതും കേസെടുത്തതും. എന്നാൽ, പ്രോസിക്യൂഷൻ നടത്തിയ അേന്വഷണത്തിൽ കുറ്റക്കാരനായി കണ്ടത് സ്വദേശി യുവാവിനെയാണ്. തുടർന്ന് കേസ് ട്രാഫിക് കോടതിയിലെത്തിയപ്പോൾ യുവാവി​െൻറ പിതാവിനെ ശകാരിക്കാനാണ് വിധി ഉണ്ടായത്. നഷ്ടപരിഹാരമോ പിഴയോ ഒന്നുംതന്നെ ശിക്ഷയിൽ ഉണ്ടായില്ല. തുടർന്ന് അബ്ദുൽ റഷീദി​െൻറ കുടുംബാംഗങ്ങൾ ദുബൈ അൽക്കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന നാലരലക്ഷം ദിർഹം ആവശ്യപ്പെട്ട് ദുബൈ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിലാണ് 2.60 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനിക്കെതിരെ വിധിച്ചത്. എന്നാൽ, കൂടുതൽ നഷ്ടപരിഹാരത്തിനായി അപ്പീൽ ഫയൽ ചെയ്തതായി അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story