Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ ധര്‍ണ

പ്രതിഷേധ ധര്‍ണ

text_fields
bookmark_border
ആമ്പല്ലൂര്‍-: കല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ക്രമക്കേട് ആരോപണം നേരിടുന്ന സി.പി.എം ലോക്കല്‍ സെക്രട്ടറിയെ ബാങ്കില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ നടത്തി. ജില്ല പഞ്ചായത്ത് അംഗം ശോഭ സുബിന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ മുളക്കാട്ടുക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി കല്ലൂര്‍ ബാബു, ജോര്‍ജ് ഇടപ്പിള്ളി, ഷെന്നി ആേൻറാ നോക്കാരന്‍, ഇ.എ. ഓമന, എ. നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഓണക്കിറ്റ് വിതരണം ആമ്പല്ലൂര്‍: -അളഗപ്പ നഗര്‍ പഞ്ചായത്തിലെ 116 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പ്രസിഡൻറ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. അംഗം ഭാഗ്യവതി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാജി രാജന്‍, സുനിത ഷാജു, പി.ആര്‍. രാജന്‍, വനജ വിജയന്‍, അസി. സെക്രട്ടറി പ്രദീപ്കുമാര്‍, ഷീജ ജയന്‍, കെ.വി. ദീപ, പ്രീജ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പാസ് ബുക്ക് എത്തിക്കണം ആമ്പല്ലൂര്‍: -അളഗപ്പ നഗര്‍ കൃഷിഭവനില്‍നിന്ന് കര്‍ഷക പെന്‍ഷന്‍ കൈപ്പറ്റുന്ന കര്‍ഷകര്‍ 30ന് മുമ്പ് ബാങ്ക് പാസ് ബുക്കുമായി കൃഷിഭവനില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story