Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ പണമിടപാട്...

'സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സർക്കാർ കയറൂരി വിടുന്നു'

text_fields
bookmark_border
മതിലകം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സർക്കാർ കയറൂരി വിടുന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് തത്ത്വമസി എന്ന ചിട്ടി സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയതെന്ന് വെൽഫെയർ പാർട്ടി മതിലകം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മതിലകം ഉൾപ്പെടെ നിരവധി ബ്രാഞ്ചുകളുള്ള തത്ത്വമസി നിരവധിയാളുകെളയാണ് കബളിപ്പിച്ചത്. നിരവധി പണമിടപാട് സ്ഥാപങ്ങളും ചിട്ടി നടത്തിപ്പുകരും ഇതിനകം മുങ്ങിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണം. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യെപ്പട്ടു. റഫീക്ക് കാതിക്കോട് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ, ഹനീഫ മതിലകം, യു.ബി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story