Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡാറ്റ ബാങ്ക് കരട്;...

ഡാറ്റ ബാങ്ക് കരട്; തെറ്റുതിരുത്തൽ അപേക്ഷ തീയതി നീട്ടണം

text_fields
bookmark_border
വാടാനപ്പള്ളി: നിലം നികത്തിയവർ ഡാറ്റ ബാങ്ക് കരട് കോപ്പിയിൽ തെറ്റുതിരുത്താനായി കൃഷി ഭവനിൽ സമർപ്പിക്കുന്ന അപേക്ഷയുടെ തീയതി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ആഗസ്റ്റ് 27 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. എന്നാൽ, തിരക്ക് കാരണം നിരവധി പേർക്ക് 100 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ നഞ്ച ഭൂമി മാറി വീട് വെക്കാൻ നിരവധി കുടുംബങ്ങൾ ഇപ്പോഴും 2008ലെ വെൽവെയർ തണ്ണീർതട സംരക്ഷണ നിയമത്തിലുള്ള കരട് ഡാറ്റ ബാങ്കിൽ നിലമായി നിലനിൽക്കുകയാണ്. ഇവർക്കാണ് വീടുവെക്കാൻ സൗകര്യത്തിനായി തെറ്റുതിരുത്താൻ അവസരം നൽകിയത്. തിരക്കും സമയക്കുറവും കാരണം കുടുംബങ്ങൾക്ക് ഇനിയും അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ല. അപേക്ഷ സമർപ്പണ സമയം നീട്ടണമെന്ന് കർഷക സംഘം ജില്ല ജോ. സെക്രട്ടറി പി.വി. രവീന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story