Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘ്​പരിവാറി​െൻറ...

സംഘ്​പരിവാറി​െൻറ അപകീർത്തി: ദീപ നിശാന്ത്​ രഹസ്യമൊഴി നൽകി

text_fields
bookmark_border
തൃശൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ എഴുത്തുകാരി ശ്രീകേരളവര്‍മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തി​െൻറ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. തൃശൂർ ഫസ്റ്റ് ക്ലാസ് മൂന്നാം നമ്പർ മജിസ്ട്രേട്ടാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റാരുടെയോ നഗ്നചിത്രത്തില്‍ ത​െൻറ മുഖം മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും കാണിച്ച് ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് എടുത്ത കേസി​െൻറ തുടർച്ചയായാണ് മൊഴി കൊടുത്തത്. ഫേസ്ബുക്കി​െൻറ മറുപടിക്കായി പൊലീസ് കാത്ത് നിൽക്കുന്നതിനിടെയാണ് പൊലീസ് നിർദേശമനുസരിച്ച് മജിസ്ട്രേട്ടിന് രഹസ്യമൊഴി നൽകിയത്. കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച എം.എഫ്. ഹുസൈ​െൻറ സരസ്വതി പെയിൻറിങ് ഉള്‍പ്പെടുത്തിയ ഫ്ലക്സിനെ അനുകൂലിച്ച് ദീപ നിശാന്ത് ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതാണ് സംഘ്പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഹുസൈ​െൻറ രചന ദൈവമെന്ന വിശേഷണമല്ലെന്നും പൗരാണിക ഹിന്ദു സ്ത്രീ ദൈവങ്ങൾ നഗ്നരാണെന്നും ചിത്രങ്ങൾ സഹിതം ദീപ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ദീപക്കെതിരെ സംഘ്പരിവാർ അനുകൂലികൾ സൈബര്‍ ആക്രമണമാരംഭിച്ചത്. കാവിപ്പട എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ നഗ്നചിത്രത്തില്‍ ദീപയുടെ മുഖം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ദീപയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയോ മാരകമായ മുറിവ് ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് കേരള ഹിന്ദു രക്ഷാസേന ഗ്രൂപ്പിലെ പോസ്റ്റിലും ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. കേസിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ദീപ നിശാന്ത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story