Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcm chdy1

tcm chdy1

text_fields
bookmark_border
ചിത്രം: കൊരട്ടിയില്‍ ഇന്‍ഫോ പാര്‍ക്കി​െൻറ പുതിയ േബ്ലാക്ക് ഇന്ദീവരം കൊരട്ടി ഇന്‍ഫോ പാര്‍ക്കിന് തിരിച്ചടി കൊരട്ടി: ഏറ്റവും പുതിയ സജ്ജീകരണങ്ങളോടെ 76 കോടി രൂപ ചെലവില്‍ നിർമിച്ച കൊരട്ടി ഇന്‍ഫോ പാര്‍ക്കി​െൻറ ബഹുനില കെട്ടിടം വെറുതേ കിടക്കുന്നു. 2016 ജനുവരിയില്‍ 3.3 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിയില്‍ ഒറ്റ േബ്ലാക്കായി എട്ട് നിലകളോടെ അതിവിപുലമായ സൗകര്യങ്ങളോടെ നിര്‍മിച്ച ഇന്ദീവരം േബ്ലാക്കില്‍ ഇപ്പോഴും ആകെ ആറ് കമ്പനികള്‍ മാത്രമേ എത്തിയിട്ടുള്ളൂ. പുതിയ ഐ.ടി സംരംഭകര്‍ക്ക് ബംഗളൂരു, തിരുവനന്തപുരം, കൊച്ചി പോലെയുള്ള മെട്രോ സിറ്റികള്‍ മതിയെന്ന സമീപനമാണ് കൊരട്ടിയിലെ ഐ.ടി പാര്‍ക്കി​െൻറ വികസനം സ്തംഭിപ്പിച്ചത്. കൊരട്ടിയിലെ ഇന്‍ഫോ പാര്‍ക്കിലെ പുതിയ കെട്ടിടം ഐ.ടി സ്റ്റാര്‍ട്ടപ് ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാനും 30 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നുത്. ഇത് ഫലപ്രദമായി വിപണിയിലെത്തിക്കാൻ ഇതി​െൻറ മാർക്കറ്റിങ് വിഭാഗത്തിന് കഴിയാത്തതാണ് ഇേങ്ങാട്ട് സംരംഭകർ എത്താത്തതിന് കാരണം. ഗ്രാമപ്രദേശമാണെങ്കിലും നഗരത്തി​െൻറ സൗകര്യമുള്ള കൊരട്ടിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളെക്കുറിച്ച് കമ്പനികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. 3,000 ഐ.ടി പ്രഫഷനലുകള്‍ക്ക് കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ നേരിട്ട് പുതുതായി ഉദ്യോഗം ലഭിക്കുമെന്നും 15,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം തുറക്കുമെന്നുമാണ് ഇത് തുറന്നുകൊടുക്കുേമ്പാൾ വാഗ്ദാനം ചെയ്തിരുന്നത്. എൻ.എച്ച് 47-ല്‍ വളരെയെളുപ്പം എത്തിപ്പെടാവുന്ന സ്ഥാനത്താണ് കൊരട്ടി ഇന്‍ഫോ പാര്‍ക്ക്. 20 മിനിറ്റിനുള്ളില്‍ നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താം. കൊച്ചി, തൃശൂര്‍ എന്നീ മെട്രോ നഗരങ്ങളുടെ സാമീപ്യവും കൊരട്ടിക്ക് ഗുണകരമാണ്. ചെറുപട്ടണമായ അങ്കമാലിയിലും ചാലക്കുടിയിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളുമുള്ളതിനാല്‍ വളരെവേഗം ഇന്‍ഫോ പാര്‍ക്കിലേയ്‌ക്കെത്താന്‍ കഴിയും. കൂടാതെ തൃശൂരില്‍നിന്നും ആലുവയില്‍നിന്നും മികച്ച യാത്രാസൗകര്യമുണ്ട്. 45 മിനിറ്റ് നേരത്തേ യാത്രകൊണ്ട് കൊച്ചിയില്‍നിന്ന് കൊരട്ടിയിലെത്താം. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് നിര്‍മാണച്ചെലവും ജീവിതച്ചെലവും കൊരട്ടിയില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവാണ്. സംസ്ഥാനത്തെ ഐ.ടി അധികൃതര്‍ കൊരട്ടി ഇന്‍ഫോ പാര്‍ക്കിനെക്കുറിച്ച് അന്താരാഷ്ട്ര ട്രെയ്ഡ് ഫെയറുകളില്‍ പ്രതിനിധികളെ അയച്ച് കൂടുതല്‍ വിദഗ്ധമായ മാര്‍ക്കറ്റിങ് നടത്തണമെന്ന നിര്‍ദേശമാണ് ഉയരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story