Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദി സർക്കാറിനെതിരെ...

മോദി സർക്കാറിനെതിരെ പൊതുവേദി ഉയരണം ^ജി. ദേവരാജൻ

text_fields
bookmark_border
മോദി സർക്കാറിനെതിരെ പൊതുവേദി ഉയരണം -ജി. ദേവരാജൻ തൃശൂർ: സമസ്ത മേഖലയിലും സമഗ്രാധിപത്യം അടിച്ചേൽപിച്ച് ഭരണഘടനയെ അട്ടിമറിക്കുന്ന മോദി സർക്കാറിനെതിരെ ദേശസ്നേഹികളുടെ പൊതുവേദി ഉയർത്തികൊണ്ടുവരാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു. ഫോർവേഡ് ബ്ലോക്കി​െൻറ യുവജന സംഘടനയായ നവജവാൻ ഭാരത് സഭ സംസ്ഥാന സമ്മേളനത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൽക്കാലിക പാർലമ​െൻററി ലാഭ നഷ്ടങ്ങൾക്കപ്പുറം മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയാണ് രാജ്യത്തിന് അനിവാര്യം. നിർഭാഗ്യവശാൽ കാലഘട്ടത്തി​െൻറ ഇൗ ആവശ്യം മനസ്സിലാക്കാൻ ഒരുവിഭാഗം സി.പി.എം നേതാക്കൾക്ക് കഴിയുന്നില്ല. സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിനെയാണ് ചെഗുവേരയെക്കാൾ ഇന്ത്യൻ യുവാക്കൾ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എൽ ദേശീയ സെക്രട്ടറി കാശിരാജൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മനോജ് ശങ്കരനെല്ലൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story