Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനങ്ങൾക്ക് ഭീഷണിയായി ...

വാഹനങ്ങൾക്ക് ഭീഷണിയായി അളഗപ്പനഗറിലെ അപകട വളവ്

text_fields
bookmark_border
ആമ്പല്ലൂര്‍: അളഗപ്പനഗറിലെ അപകട വളവ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ആമ്പല്ലൂര്‍ - ചിമ്മിനി ഡാം റോഡില്‍ അളഗപ്പ സ്‌കൂളിന് സമീപത്താണ് അപകടം പതിയിരിക്കുന്ന വളവ്. എരിപ്പോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതാണ് അപകട സാധ്യത. ഈ വളവില്‍ എരിപ്പോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വരന്തരപ്പിള്ളി ഭാഗത്തേക്ക് പോകുന്നതിനായി തിരിയുമ്പോള്‍ പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മെക്കാഡം ടാറിങ് പൂര്‍ത്തീകരിച്ചതോടെ അമിത വേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ടാറിങ് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വളവില്‍ അപകടസൂചന ബോര്‍ഡുകളും അധികൃതര്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. വളവില്‍ റോഡ് കൈേയറി കച്ചവടം നടത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം വളവിലേക്ക് തള്ളിനില്‍ക്കുന്നതും വാഹനയാത്രക്കാര്‍ക്ക് തടസ്സം സൃഷ്്ടിക്കുകയാണ്. വളവിനോട് ചേര്‍ന്നുനില്‍ക്കുന്ന അപകടാവസ്ഥയിലുള്ള വലിയ മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യവും ശക്തമാണ്. വാഹനാപകടങ്ങള്‍ക്ക് സാധ്യതയേറെയുള്ള വളവില്‍ കോണ്‍ക്ലേവ് കണ്ണാടി സ്ഥാപിക്കണമെന്ന് ജനതാദള്‍ യുനൈറ്റഡ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story