Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ...

ഗുരുവായൂർ ദേവസ്വത്തിനെതി​െര സാമ്പത്തിക ഉപരോധ​ം ^ഭരണസമിതി

text_fields
bookmark_border
ഗുരുവായൂർ ദേവസ്വത്തിനെതിെര സാമ്പത്തിക ഉപരോധം -ഭരണസമിതി ഗുരുവായൂര്‍: ദേവസ്വം കമീഷണറുടെ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രത്തി​െൻറയും ദേവസ്വത്തി​െൻറയും ദൈനംദിന കാര്യങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ദേവസ്വം ഭരണസമിതി. മാര്‍ച്ച് 10ന് അംഗീകാരത്തിനായി അയച്ച ബജറ്റ് കമീഷണര്‍ അംഗീകരിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് ആരോപിച്ചു. ദേവസ്വം ഭരണസമിതിക്കെതിരെ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഭരണസമിതി അംഗങ്ങൾ കമീഷണര്‍ക്കെതിരെ ആഞ്ഞടിച്ചത്. കമീഷണര്‍ ബജറ്റ് അംഗീകരിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ പ്രസാദ് ഊട്ട്, തിരുവോണ സദ്യ എന്നിവ മുടങ്ങും. അഷ്ടമിരോഹിണി ആചാരം മാത്രമായി ഒതുക്കേണ്ടി വരും. വാദ്യവിദ്യാലയം, അഗതിമന്ദിരം, ചുവര്‍ചിത്ര പഠനകേന്ദ്രം എന്നിവിടങ്ങളില്‍ ഭക്ഷണം നല്‍കാനാവില്ല. ചന്ദനം, കളഭം എന്നിവ അരക്കുന്ന നമ്പൂതിരിമാരുടെ പ്രതിഫലം മുടങ്ങും. കുങ്കുമപ്പൂവ്, എണ്ണ, നെയ്യ് എന്നിവക്ക് പണം നല്‍കിയില്ലെങ്കില്‍ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും മുടങ്ങും. ആനകള്‍ക്കും പശുക്കള്‍ക്കും ഭക്ഷണം നല്‍കാനും കഴിയില്ല. ആശുപത്രികളുടെ പ്രവര്‍ത്തനവും മുടങ്ങും. മരാമത്ത് പ്രവൃത്തികള്‍ക്കും പണം നല്‍കാനാവില്ല. ദേവസ്വത്തി​െൻറ പ്രസിദ്ധീകരണങ്ങളും നല്‍കിവരുന്ന പുരസ്‌കാരങ്ങളും നിലക്കും. അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗവര്‍ണറെ ക്ഷണിച്ചുള്ള സാംസ്‌കാരിക പരിപാടിയും നടക്കാനാവാത്ത സ്ഥിതിയാണ്. കമീഷണര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി നിയമസഭയില്‍ ഭരണസമിതിക്കെതിരെ പറഞ്ഞത്. ദേവസ്വത്തിന് അനുവദിച്ച പ്രസാദ് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന് കാരണം കമീഷണറാണ് -പീതാംബരക്കുറുപ്പ് ആരോപിച്ചു. ദേവസ്വം സമ്മതം അറിയിച്ചിട്ടും ആവശ്യമായ ഉത്തരവുകള്‍ ഇറക്കാത്തത് കമീഷണറാണ്. ക്ഷേത്രം അടച്ചിടണമെന്നാണ് കമീഷണറുടെ ഉത്തരവുകളുടെ വ്യംഗ്യാര്‍ഥെമന്ന് അദ്ദേഹം പറഞ്ഞു. യജമാനന്‍ അടിമകളോട് എന്നതുപോലെയാണ് കമീഷണര്‍ ഭരണസമിതിയോട് പെരുമാറുന്നത്. നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതുവരെ ക്ഷേത്ര വികസന പദ്ധതികള്‍ മാറ്റിവെക്കണമെന്നാണ് കമീഷണര്‍ പറയുന്നത്. ഭരണസമിതിയെ ഇറക്കിവിടണമെങ്കില്‍ ഇത്തരത്തില്‍ അപമാനിക്കേണ്ട കാര്യമില്ല. ഒരു ഐ.എ.എസുകാര​െൻറ വാക്കുകള്‍ മുഖവിലക്കെടുത്ത് സ്വയംഭരണാധികാരമുള്ള ദേവസ്വത്തോട് ഇത്തരത്തില്‍ പെരുമാറുന്നത് പിണറായി സര്‍ക്കാറിന് ഭൂഷണമല്ലെന്ന് ചെയര്‍മാന്‍ ഒാർമിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ കെ. കുഞ്ഞുണ്ണി, എ. സുരേശന്‍, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. അശോകന്‍, പി.കെ. സുധാകരന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story