Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.എൻ.എൽ കേരള...

ഐ.എൻ.എൽ കേരള ഘടകത്തിന്​ നയവ്യതിയാനം സംഭവിച്ചെന്ന്​

text_fields
bookmark_border
തൃശൂര്‍: ദലിത് പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കായി ഇബ്രാഹിം സുലൈമാന്‍ സേഠി​െൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച ഐ.എൻ.എല്ലി​െൻറ കേരള ഘടകം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍നിന്ന് വ്യതിചലിച്ചതായി സേഠ് സാഹിബ് സാംസ്‌കാരിക വേദി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. 1994 ഏപ്രില്‍ 23ന് ഡല്‍ഹിയില്‍ രൂപവത്കരിച്ച പാര്‍ട്ടി ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുകയും വ്യക്തി താൽപര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നുവെന്നാണ് ആരോപണം. പാര്‍ട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയും പാര്‍ട്ടിയില്‍നിന്ന് രാജിെവച്ചെന്ന് പരസ്യമായി പ്രസ്താവന ഇറക്കുകയും ചെയ്ത രണ്ട് സംസ്ഥാന ഭാരവാഹികള്‍ ഇന്നും അതേ സ്ഥാനത്ത് തുടരുകയാണ്. മൂന്നുവര്‍ഷം മുമ്പ് ശിലാസ്ഥാപനം നടന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് സാംസ്‌കാരിക കേന്ദ്രത്തി​െൻറ നിര്‍മാണ പ്രവര്‍ത്തനം ഇതേവരെ തുടങ്ങിയിട്ടില്ല. ഇതെന്തുകൊണ്ടാണെന്ന് നേതൃത്വം വ്യക്തമാക്കുകയും ഇതി​െൻറ പേരില്‍ പിരിച്ചെടുത്ത തുകയുടെ കണക്ക് അവതരിപ്പിക്കുകയും വേണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത കാരണമാണ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ തോല്‍വി സംഭവിച്ചത്. ഇതിനും പാര്‍ട്ടി നേതൃത്വം മറുപടി പറയണം. കേന്ദ്ര സര്‍ക്കാറി​െൻറ ദലിത് മതന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ സാംസ്‌കാരിക വേദി പ്രക്ഷോഭം സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സേഠ് സാഹിബ് സാംസ്‌കാരിക വേദിയുടെ തൃശൂര്‍ ജില്ല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സുലൈമാന്‍ സജ്ജീവനി (പ്രസി.), പി.കെ. മൊയ്തുണ്ണി (ജന. സെക്ര.), എ.ടി. മജീദ് (ട്രഷറര്‍), കെ.പി. സുബ്രഹ്മണ്യന്‍, ജംഷീര്‍ അലി ചിന്നക്കല്‍ ഉസ്മാന്‍ ചീനപ്പുള്ളി, പി.വി. മുഹമ്മദാലി, എസ്. മണി (വൈസ് പ്രസി.), സി. ഷറഫുദ്ദീന്‍, എം.കെ. ഹനീഫ്, പി.കെ. കുഞ്ഞുമുഹമ്മദ്, വി. എച്ച്. ഹാഷിം കൊടുങ്ങല്ലൂര്‍ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികള്‍. സംഘടനയുടെ മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് ശാഖ കമ്മിറ്റികളും ഉടന്‍ നിലവില്‍വരും. സംസ്ഥാന ചെയര്‍മാന്‍ വി.കെ. അലവി, പ്രസിഡൻറ് അഷ്‌റഫ് പുറവൂര്‍, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, ജില്ല പ്രസിഡൻറ് സുലൈമാന്‍ സജ്ജീവനി, ജനറൽ സെക്രട്ടറി പി.കെ. മൊയ്തുണ്ണി, ട്രഷറര്‍ എ.ടി. മജീദ്, സെക്രട്ടറി ഹനീഫ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story