Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് സർവിസ്...

ബസ് സർവിസ് അനുവദിക്കണമെന്ന് ആവശ്യം

text_fields
bookmark_border
കരൂപ്പടന്ന: കൊടുങ്ങല്ലൂരിൽനിന്ന് കരൂപ്പടന്ന, ചീപ്പ് ചിറ പാലം, ബ്രാലം, പടിയൂർ, എടക്കുളം വഴി തൃപ്രയാറിലേക്ക് സ്വകാര്യ ബസ് സർവിസ് അനുവദിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം നൽകി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കമാൽ കാട്ടകത്ത്, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ.എം. അഷ്റഫ് എന്നിവരാണ് വിഷയം ഉന്നയിച്ച് വി.ആർ. സുനിൽകുമാർ എം.എൽ.എക്ക് നിവേദനം നൽകിയത്. പൂർവ വിദ്യാർഥി സംഘടന അംഗത്വ കാമ്പയിൻ കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ അംഗത്വ കാമ്പയിൻ സെപ്റ്റംബർ 15 വരെ നടക്കും. സെപ്റ്റംബര്‍ 16ന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ടി.കെ. ജമീല അധ്യക്ഷത വഹിച്ചു. പി.കെ.എം. അഷ്റഫ്, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, ടി.എം. മുഹമ്മദ്, എ.വി. രാജ്കുമാർ, ടി.കെ. ശരീഫ്, എ.എ. ലാലി, പി.കെ. സീനത്ത്, എം.കെ. അഹമ്മദ് ഫസലുല്ല എന്നിവർ സംസാരിച്ചു. ഫോണ്‍: -0480-2 864412.
Show Full Article
TAGS:LOCAL NEWS 
Next Story