Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഒന്നും മുടങ്ങില്ല ^ദേവസ്വം കമീഷണർ

text_fields
bookmark_border
ഗുരുവായൂർ ക്ഷേത്രത്തിലെ ഒന്നും മുടങ്ങില്ല -ദേവസ്വം കമീഷണർ ഗുരുവായൂര്‍: ബജറ്റ് അംഗീകരിക്കാത്തതിനാൽ ഗുരുവായൂർ ക്ഷേത്രത്തിലെയോ ദേവസ്വത്തിലെയോ ഒരു കാര്യവും മുടങ്ങുന്ന സാഹചര്യമില്ലെന്ന് ദേവസ്വം കമീഷണർ പി. വേണുഗോപാൽ. 53.87 കോടി രൂപ വരവും 741.80 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ദേവസ്വം അംഗീകാരത്തിനായി അയച്ചുതന്നത്. വിഷൻ ട്വൻറി- 20 പദ്ധതിയിലെ 351.83 കോടി രൂപ വരവ് പ്രതീക്ഷിച്ചാണ് ബജറ്റ് തയാറാക്കിയിട്ടുള്ളത്. എന്നാൽ, ഈ ഇനത്തിൽ വരവ് 91.62 ലക്ഷം രൂപ മാത്രമാണ്. ലഭിക്കില്ലെന്ന് ഉറപ്പുള്ള പണം കണ്ടുള്ള പദ്ധതികൾ ഉൾക്കൊള്ളിച്ച ബജറ്റ് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ഏതെല്ലാം പ്രവൃത്തികളിലാണ് കുറവ് വരുത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ഭരണസമിതിയാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടാണ് ബജറ്റിന് അംഗീകാരം നൽകാതിരുന്നത്. നിത്യനിദാന ചെലവുകൾ, ക്ഷേത്ര നടത്തിപ്പിന് ആവശ്യമായ ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, നിയമപരമായ മറ്റ് ബാധ്യതകൾ എന്നിവക്കായുള്ള ചെലവുകൾ ദേവസ്വം അഡ്മിനിസ്ട്രേറ്ററോ ചെയർമാനോ സാക്ഷ്യപ്പെടുത്തിയാൽ നടത്താമെന്നും അറിയിച്ചിരുന്നു. അതിനാൽത്തന്നെ നടന്നുവരുന്ന ഒരു ആചാരങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ബജറ്റ് അംഗീകരിക്കാത്തതി​െൻറ പേരിൽ മുടങ്ങുന്ന സാഹചര്യവുമില്ലെന്ന് കമീഷണർ വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story