Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിടപ്പാടം നഷ്​ടപ്പെട്ട ...

കിടപ്പാടം നഷ്​ടപ്പെട്ട ദലിത്​ കുടുംബത്തിന്​ താങ്ങായി പഞ്ചായത്ത്​ അംഗവും നാട്ടുകാരും

text_fields
bookmark_border
ഒല്ലൂർ: ലോൺ കുടിശ്ശികയെ തുടർന്ന് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തിന് താങ്ങായി പഞ്ചായത്ത് അംഗവും നാട്ടുകാരും രംഗത്ത്. ജപ്തി ചെയ്ത വീടി​െൻറ വരാന്തയിലും മുറ്റത്തുമായി താൽക്കാലിക ഷെഡ് ഒരുക്കി ഇവരെ താമസിപ്പിക്കാനാണ് പഞ്ചായത്ത് അംഗം റോസിലി ജോയിയുടെ നേതൃത്വത്തിൽ നീക്കം ആരംഭിച്ചത്. യൂനിയൻ ബാങ്കി​െൻറ ചേർപ്പ് ശാഖയിൽനിന്ന് വീട് പണിക്ക് ലോൺ എടുത്ത് കുടിശ്ശിക വരുത്തിയതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുടുംബത്തെ കുടിയിറക്കിയത്. അഞ്ച് ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം വീടി​െൻറ വരാന്തയിലാണ് വെള്ളിയാഴ്ച അന്തിയുറങ്ങിയത്. സമീപവാസികളാണ് ഇവർക്ക് ആഹാരം നൽകിയത്. സംഭവം വാർത്തയായതോടെ ശനിയാഴ്ച ഗീത ഗോപി എം.എൽ.എ, ചേർപ്പ് ബ്ലോക്ക് എസ്.സി-എസ്.ടി ഒാഫിസർ ശ്രീകുമാർ, തഹസിൽദാർ ചന്ദ്രബാബു, വില്ലേജ് ഒാഫിസർ ബിന്ദു നെടുപുഴ, പൊലീസ് ഒാഫിസർമാർ എന്നിവർ വീട് സന്ദർശിച്ചു. താൽക്കാലികമായി മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കുന്നത് സംബന്ധിച്ച് തഹസിൽദാർ നിർദേശം വെച്ചെങ്കിലും വീട്ടുകാർ താൽപര്യം കാണിച്ചില്ല. സംഭവം സംബന്ധിച്ച് ചേർപ്പ് ബ്ലോക്ക് എസ്.സി-എസ്.ടി ഒാഫിസർ പട്ടികജാതി ജില്ല ഒാഫിസർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എവുപ്രാസ്യമ്മയുടെ തിരുനാൾ തുടങ്ങി ഒല്ലൂർ: സ​െൻറ് മേരീസ് മഠം ചാപ്പലിൽ എവുപ്രാസ്യമ്മയുടെ തിരുനാൾ ആഘോഷം ആരംഭിച്ചു. ഞായറാഴ്ച ൈവകീട്ട് തിരുനാളി​െൻറ ദീപാലങ്കാരം ഒല്ലൂർ സി.െഎ കെ.കെ. സജീവ് സ്വിച്ച് ഒാൺ ചെയ്യും. തിങ്കളാഴ്ച വൈകീട്ട് ആറോടെ കൂടുതുറന്ന് സ്വരൂപം പുറത്തേക്ക് എഴുന്നള്ളിക്കും. ചൊവ്വാഴ്ച രാവിലെ 10ന് തിരുനാൾ കുർബാന, തുടർന്ന് ഉൗട്ട് നേർച്ച, ഉച്ചകഴിഞ്ഞ് നാലിന് കുർബാന, തുടർന്ന് പനംകുറ്റിച്ചിറ മേരിമാത പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം എന്നിവ നടക്കും. ഇൗവർഷം 50,000 പേർക്ക് നേർച്ച ഭക്ഷണം ഒരുക്കുമെന്ന് റെക്ടർ ഫാ. ജോസ് തെക്കെക്കര, ഫാ. വിബിൻ മരിയ കൊള്ളന്നൂർ, സി. റാണി ജോർജ്, സി. പ്രസീല, സി. ജെയിൻ റോസ്, പി.ആർ.ഒ ഡേവീസ് കൊള്ളന്നൂർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story