Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസീറ്റൊഴിവ്

സീറ്റൊഴിവ്

text_fields
bookmark_border
തൃശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി സൈക്കോളജി എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ മതിയായ രേഖകൾ സഹിതം 30ന് രാവിലെ 10ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9605486664. നേത്രപക്ഷാചരണം തൃശൂർ: അക്കാദമിക് ക്ലബ് ഓഫ് ഓഫ്താൽമോളജിയുടെ നേത്രപക്ഷാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം സി.എൻ. ജയദേവൻ എം.പി നിർവഹിച്ചു. പ്രസിഡൻറ് ഡോ. കെ.സി. രജിനി, സെക്രട്ടറി ഡോ. അനീറ്റ ജബ്ബാർ, റെയിൽവേ സീനിയർ മാനേജർ ജയകുമാർ, നേത്രരോഗ വിദഗ്ധരായ അലക്സ് ജോസഫ്, രാധ രമണൻ, അന്ത്രയോസ്, ബാബു കൃഷ്ണകുമാർ, റോളൻറ്, ജെയിൻ ചിമ്മൻ, ജയറാം എന്നിവർ സംസാരിച്ചു. കവിതരചന മത്സരം തൃശൂർ: കവിയും ഗാനരചയിതാവുമായ മുല്ലനേഴിയുടെ സ്മരണക്കായി പ്ലസ്ടുതലം വരെയുള്ള വിദ്യാർഥികൾക്കായി മുല്ലനേഴി ഫൗണ്ടേഷൻ കവിതരചന മത്സരം നടത്തും. ഒരു പുറത്തുമാത്രം എഴുതി സ്കൂൾ പ്രധാനാധ്യാപകൻറ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, മുല്ലനേഴി ഫൗണ്ടേഷൻ, ആവിണിശ്ശേരി പി.ഒ, തൃശൂർ 680306 വിലാസത്തിൽ സെപ്റ്റംബർ 25ന് മുമ്പ് അയക്കണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 3,000, 2,000, 1,000 രൂപ വീതവും പുസ്തകവും പ്രശസ്തിപത്രവും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story