Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്കെല്ലാം...

വിദ്യാർഥികൾക്കെല്ലാം സൗജന്യ കൈത്തറി യൂനിഫോം ലഭ്യമാക്കും- ^മന്ത്രി മൊയ്തീൻ

text_fields
bookmark_border
വിദ്യാർഥികൾക്കെല്ലാം സൗജന്യ കൈത്തറി യൂനിഫോം ലഭ്യമാക്കും- -മന്ത്രി മൊയ്തീൻ തൃശൂർ: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി കൈത്തറി യൂനിഫോം നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തി​െൻറ ഭാഗമായി ജില്ല വ്യവസായ കേന്ദ്രം വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് യൂനിഫോം നൽകുന്നത്. അടുത്ത അധ്യയന വർഷം എട്ടാം ക്ലാസ് വരെയും തുടർന്ന് എല്ലാ വിദ്യാർഥികൾക്കും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനത്തുക 5000, 3000, 2000 ക്രമത്തിൽ ഇരട്ടിയായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജർ പി.പി. ലോഹിതാക്ഷൻ, ജനറൽ മാനേജർ കെ.എസ്. പ്രദീപ്കുമാർ, സീനിയർ സഹകരണ ഇൻസ്പെക്ടർ പി.എസ്. രഘുനാഥൻ എന്നിവർ സംസാരിച്ചു. വിജയികൾ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ)- ഹൈസ്കൂൾ: ടി.എസ്. ഹേമന്ദ് (സ​െൻറ് തോമസ് എച്ച്.എസ്.എസ് തോപ്പ്), സി.ജി. ഹരികൃഷ്്ണൻ (സി.എം.എസ് എച്ച്.എസ്.എസ് തൃശൂർ), നേഹ ആർ. നായർ (ഭാരതീയ വിദ്യാഭവൻ പൂച്ചെട്ടി). യു.പി: എസ്. സൂര്യ (സേക്രഡ് ഹാർട്ട് കോൺെവൻറ് ഗേൾസ് എച്ച്.എസ് തൃശൂർ), ശ്രാവൺ കൃഷ്ണ (കേന്ദ്രീയ വിദ്യാലയം പുറനാട്ടുകര), മാധവ് കൃഷ്ണ (സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് പാവറട്ടി). എൽ.പി: ദിയ ലക്ഷ്മി (ഐ.എച്ച് കേന്ദ്രീയ വിദ്യാലയം പുറനാട്ടുകര), അർജുൻ ജയകൃഷ്ണ (സെവൻത്ഡേ അഡ്വൻറിസ്റ്റ് എച്ച്.എസ്.എസ് തൃശൂർ), ശ്രീതീർഥ (കുലപതി മുൻഷി ഭവൻസ് വിദ്യാമന്ദിർ തൃശൂർ).
Show Full Article
TAGS:LOCAL NEWS 
Next Story