Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുന്നുകള്‍ക്ക്...

കുരുന്നുകള്‍ക്ക് ഗുരുവായൂര്‍ നഗരസഭയുടെ ഓണസമ്മാനം: പൊതുവിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണവും

text_fields
bookmark_border
ഗുരുവായൂര്‍: പൊതുവിദ്യാലയങ്ങളിലെ കുരുന്നുകള്‍ക്ക് നഗരസഭയുടെ ഓണസമ്മാനമായി പ്രഭാതഭക്ഷണ പദ്ധതി. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം സൗജന്യമായി പ്രഭാതഭക്ഷണം നല്‍കുന്ന 'പാല്‍പുഞ്ചിരി' പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം സൗജന്യ പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യു.പി തലം വരെയും എയ്ഡഡ് സ്‌കൂളുകളില്‍ എല്‍.പി വരെയുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നാല് സര്‍ക്കാര്‍ സ്‌കൂളുകളിലും 11 എയ്ഡഡ് സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ സ്‌കൂളുകളിലും ഒരേ ഭക്ഷണമാണ് വിളമ്പുക. അട, പത്തിരി, വട, പുഴുങ്ങിയ നേന്ത്രപ്പഴം, കൊഴുക്കട്ട എന്നിവയാകും വിഭവങ്ങള്‍. ഒരു ഗ്ലാസ് പാലും നല്‍കും. ഭക്ഷണം തയാറാക്കി നല്‍കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ലക്ഷം രൂപ നഗരസഭ വഹിക്കും. മൂന്ന് ലക്ഷം രൂപ സ്‌പോണ്‍സർമാരിലൂടെ കണ്ടെത്തും. ഓണ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോഴാണ് ഭക്ഷണ വിതരണം തുടങ്ങുക. പദ്ധതി കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നല്‍കി. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ സുരേഷ് വാര്യര്‍, ആര്‍.വി. അബ്ദുൽ മജീദ്, നിര്‍മല കേരളന്‍, ഷൈലജ ദേവന്‍, എം. രതി, കൗണ്‍സിലര്‍മാരായ ടി.ടി. ശിവദാസന്‍, ആേൻറാ തോമസ്, എ.ഇ.ഒ പി.ബി. അനില്‍, സെക്രട്ടറി യു.എസ്. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story