Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂളുകളിലും...

സ്കൂളുകളിലും കോളജുകളിലും ഒൗഷധസസ്യങ്ങള്‍ നിര്‍ബന്ധമാക്കും ^മന്ത്രി

text_fields
bookmark_border
സ്കൂളുകളിലും കോളജുകളിലും ഒൗഷധസസ്യങ്ങള്‍ നിര്‍ബന്ധമാക്കും -മന്ത്രി തൃശൂർ: സ്കൂളുകളിലും കോളജുകളിലും ഒൗഷധസസ്യങ്ങള്‍ നട്ടുപിടിപ്പിക്കൽ നിര്‍ബന്ധമാക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എ.എം.എം.ഒ.ഐ), സ്റ്റേറ്റ് മെഡിസിനല്‍ പ്ലാൻറ് ബോര്‍ഡ്, നാഷനല്‍ മെഡിസിനല്‍ പ്ലാൻറ് ബോര്‍ഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഒൗഷധസസ്യ കൃഷിക്ക് ഭാവിയില്‍ വന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിനാശലിംഗം യൂനിവേഴ്സിറ്റി ചാന്‍സലര്‍ പി.ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഒൗഷധസസ്യ പ്രദര്‍ശേനാദ്ഘാടനവും 'ഒൗഷധം' മാസിക പ്രകാശനവും സ്റ്റേറ്റ് മെഡിസിനല്‍ ബോര്‍ഡ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ. രാധാകൃഷ്ണന്‍ നിർവഹിച്ചു. ഡോ. ഡി. രാമനാഥൻ, ദീപ എസ്. പിള്ള, ലേബര്‍ സൊസൈറ്റി പ്രസിഡൻറ് എ.കെ. സുകുമാരന്‍, ബെന്നറ്റ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ഡോ. സത്യബ്രിത്ത, എം.കെ. മഹേഷ്കുമാര്‍, ഡോ. എസ്. രാജശേഖരന്‍, ഡോ. ഒ.എല്‍. പയസ്, ഡോ. വിന്നി നാരായണന്‍, ഡോ. ജി. ഗോപന്‍, ഡോ. ബേബി ജോസഫ്, ഡോ. കെ.സി. ചാക്കോ, ഡോ. കെ.എസ്. രജിതന്‍, ഡോ. കെ.ആര്‍. ജയപ്രകാശ്, ആര്‍. ശശിധരന്‍ പിള്ള എന്നിവര്‍ ക്ലാസെടുത്തു. മികച്ച ഒൗഷധസസ്യ കര്‍ഷകരായി െതരഞ്ഞെടുത്ത ശശി തണ്ടാശ്ശേരി, എൻ.വി. ഉണ്ണികൃഷ്ണൻ, വി.പി. കാര്‍ത്യായനി, ചന്ദ്രന്‍ പാണ്ടാരി, സുബിത ഷൈലജന്‍ എന്നിവർക്ക് പുരസ്കാരം നൽകി. യുവകര്‍ഷകൻ ജോബി പണിക്കപ്പറമ്പിലിനെയും വാണിജ്യ നഴ്സറിക്കുള്ള അവാര്‍ഡ് നേടിയ സുധാകരന്‍ രായിരത്തിനെയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story