Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണുത്തി^നെല്ലങ്കര...

മണ്ണുത്തി^നെല്ലങ്കര റോഡിൽ മെക്കാഡം ടാറിങ്​ ഉടൻ; രണ്ടുവർഷം മുമ്പ് തുടങ്ങിയ പൂങ്കുന്നം^അരണാട്ടുകര റോഡ്​ നവീകരണം ഇഴയുന്നു

text_fields
bookmark_border
മണ്ണുത്തി-നെല്ലങ്കര റോഡിൽ മെക്കാഡം ടാറിങ് ഉടൻ; രണ്ടുവർഷം മുമ്പ് തുടങ്ങിയ പൂങ്കുന്നം-അരണാട്ടുകര റോഡ് നവീകരണം ഇഴയുന്നു തൃശൂർ: തകർച്ചയും ഗതാഗതക്കുരുക്കും രൂക്ഷമായ നെല്ലങ്കര-മണ്ണുത്തി റോഡ് മെക്കാഡം ടാറിങ്ങിനൊരുങ്ങുന്നു. വി.എസ്. സുനില്‍കുമാറി​െൻറ എം.എല്‍.എ ഫണ്ടില്‍നിന്ന് 3.9 കോടി ചെലവഴിച്ചാണ് ടാറിങ്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. കിഴക്കേകോട്ട വഴി മണ്ണുത്തി ദേശീയപാതയിലേക്കുള്ള റോഡിന് സമാന്തരമായ പാതയാണിത്. ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നതോടെ വലിയ തോതില്‍ ഗതാഗതം വഴിതിരിച്ചുവിടാമെന്നതിനാല്‍ നഗരത്തി​െൻറ കിഴക്കന്‍ മേഖലക്ക് ഏറെ ആശ്വാസമാകും. സർവേ നടത്തി കൈയേറ്റങ്ങള്‍ ഒഴിവാക്കിയാണ് ടാറിങ് നടത്തുക. അങ്ങനെയെങ്കിൽ റോഡിലെ പല ഭാഗത്തും ഇപ്പോഴുള്ള വീതി കുറവിനും പരിഹാരമാകും. ഇതോടൊപ്പം ചെമ്പൂക്കാവില്‍ പുത്തന്‍ വെട്ടുവഴി തുടങ്ങുന്ന ഭാഗത്തെ ജങ്ഷന്‍ വികസിപ്പിക്കുന്നതും കോർപറേഷൻ ആലോചിക്കുന്നുണ്ട്. കാഞ്ഞാണി റോഡിന് സമാന്തരമായുള്ള അരണാട്ടുകര--എല്‍ത്തുരുത്ത് റോഡ് മെക്കാഡം ടാറിങ്ങ് സുനിൽകുമാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ റോഡി​െൻറ നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തി​െൻറ പടിഞ്ഞാറെ മേഖലയിലെ ഗതാഗതവും സുഗമമാകും. അതേസമയം, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എൽ.എ ആയിരിക്കെ പ്രഖ്യാപിച്ച ചേറൂര്‍ റോഡ് മെക്കാഡം ടാറിങ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തുടങ്ങിയിട്ടില്ല. പടിഞ്ഞാറെകോട്ട- അയ്യന്തോൾ മാതൃക റോഡും, പൂങ്കുന്നം-അരണാട്ടുകര റോഡും എം.എല്‍.എ ഫണ്ടില്‍ രണ്ടുവര്‍ഷംമുമ്പ് പണി തുടങ്ങിയതാണ്. ഇവ ഇഴഞ്ഞുനീങ്ങുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story