Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രൂരമായി...

ക്രൂരമായി പീഡിപ്പിക്കപ്പെട്ട അഞ്ചു വയസ്സുകാരി മരിച്ചു

text_fields
bookmark_border
പീഡിപ്പിച്ചത് കുട്ടിയെ നോക്കാനേൽപിച്ച യുവതിയുടെ കാമുകൻ ബംഗളൂരു: ക്രൂരമായി പീഡിപ്പിക്കപ്പെട്ട അഞ്ചു വയസ്സുകാരി ചികിത്സക്കിടെ മരിച്ചു. കഴിഞ്ഞ 17ന് ബംഗളൂരുവിലെ തലഘട്ടപുരയിലാണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ നോക്കാൻ ഏൽപിച്ച യുവതിയുടെ കാമുകനാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചന്ദന, കാമുകൻ മല്ലികാർജുൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ കുട്ടിയുടെ മാതാവ്, ഭർത്താവ് മരിച്ചതിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് ബംഗളൂരുവിലേക്ക് താമസം മാറ്റിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടിയതിനെ തുടർന്ന് പകൽ കുട്ടിയെ നോക്കാൻ ബാലാജി നഗർ സ്വദേശിനിയായ ചന്ദനയെ ഏൽപിക്കുകയായിരുന്നു. ഇതിനിടെ, ചന്ദന യുവതിയെ ഫോണിൽ വിളിച്ച് കുട്ടിക്ക് ക്ഷീണമുണ്ടെന്നും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു. ഡോക്ടർമാർ നടത്തിയ വിശദ പരിശോധനയിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിക്കുകയും പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story