Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആല്‍ഫയുടെ ആദ്യ...

ആല്‍ഫയുടെ ആദ്യ കമ്യൂണിറ്റി ആശുപത്രി തുറന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റി​െൻറ ആദ്യ കമ്യൂണിറ്റി ആശുപത്രി മതിലകം സി.കെ വളവിൽ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ആൽഫ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസണ്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ സി.സി. വിപിന്‍ചന്ദ്രന്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ. വിജയന്‍, എ.ആര്‍ .രവീന്ദ്രന്‍ തുടങ്ങിയവർ സംസാരിച്ചു. പ്രതിവര്‍ഷം 1200 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്തു ഹെല്‍ത്ത് കാര്‍ഡ് നേടിയ കുടുംബങ്ങള്‍ക്ക് സാധാരണ ചികിത്സകളും പ്രസവവും തുടര്‍പരിചരണവും ഡയാലിസിസും സൗജന്യമായി ലഭ്യമാക്കുന്നതാണ് നമ്മുടെ ആരോഗ്യം പദ്ധതി. നിർധനർക്ക് ഡയാലിസിസ് സൗജന്യമാക്കുന്ന ജീവകാരുണ്യ സംരംഭം ഉടൻ ആരംഭിക്കും. പദ്ധതി പ്രകാരം അഴീക്കോട് മുതല്‍ ചേറ്റുവ വരെയുള്ള പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് ആശുപത്രിയുടെ ഗുണം ലഭിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story