Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസികൾക്ക് വ്യവസായം ...

പ്രവാസികൾക്ക് വ്യവസായം തുടങ്ങാനുള്ള നിയമതടസ്സം നീക്കും ^മന്ത്രി

text_fields
bookmark_border
പ്രവാസികൾക്ക് വ്യവസായം തുടങ്ങാനുള്ള നിയമതടസ്സം നീക്കും -മന്ത്രി വാടാനപ്പള്ളി: പ്രവാസികൾക്ക്‌ സംസ്ഥാനത്ത് വ്യവസായം തുടങ്ങാനുള്ള നിയമതടസ്സം നീക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. തളിക്കുളം പ്രവാസി അസോസിയേഷൻ യു.എ.ഇ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായം തുടങ്ങാൻ അപേക്ഷിച്ച മുഴുവൻ പ്രവാസികൾക്കും മാസത്തിനുള്ളിൽ ലൈസൻസ് നൽകും. കേന്ദ്ര സർക്കാർ പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ മലയാളികൾക്ക് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് ഇ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ദത്തന് കർമ ശ്രേഷ്ഠ പുരസ്കാരം മന്ത്രി സമ്മാനിച്ചു. ഗീത ഗോപി എം.എൽ.എ അമ്മമാരെ ആദരിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി കാർഷിക പുരസ്കാരം നൽകി. ടി.എൻ. പ്രതാപൻ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി, വൈസ് പ്രസിഡൻറ് എം.കെ. ബാബു, പി.ഐ. ഷൗക്കത്തലി, കെ.എ. ഹാറൂൺ റഷീദ്, ഗഫൂർ തളിക്കുളം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story