Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദിയും പിണറായിയും...

മോദിയും പിണറായിയും ഒരു നാണയത്തി​െൻറ ഇരുവശങ്ങൾ ^കെ. മുരളീധരൻ

text_fields
bookmark_border
മോദിയും പിണറായിയും ഒരു നാണയത്തി​െൻറ ഇരുവശങ്ങൾ -കെ. മുരളീധരൻ കുന്നംകുളം: നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു നാണയത്തി​െൻറ ഇരുവശങ്ങൾപോലെയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. ഇരുവരും അമിത്ഷായെയും കോടിയേരിയെയും ഉപയോഗിച്ച് ഏകാധിപത്യ ഫാഷിസ്റ്റ് നയങ്ങൾ നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ. കരുണാകരൻ സ്റ്റഡി സ​െൻറർ കുന്നംകുളത്ത് സംഘടിപ്പിച്ച കെ. കരുണാകരൻ ജന്മദിന സമ്മേളനവും ഒാണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. നക്സൽ പ്രസ്ഥാനത്തി​െൻറ വേരറുത്തത് കെ. കരുണാകരൻ ആഭ്യന്തര മന്ത്രി ആയിരിക്കുേമ്പാഴാണ്. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിന് നിർണായക പങ്കുവഹിച്ച നേതാവാണ് കെ. കരുണാകരനെന്നും മുരളീധരൻ പറഞ്ഞു. സ്റ്റഡി സ​െൻറർ സംസ്ഥാന ജനറൽ സെക്രട്ടറി നെൽസൺ െഎപ്പ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രവീൺ കുമാർ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബിജോയ് ബാബു, കെ.സി. ബാബു, സി.െഎ. ഇട്ടിമാത്യു, ബ്ലോക്ക് പ്രസിഡൻറ് ജയശങ്കർ, വാസു കോേട്ടാൽ, ഉണ്ണി ഏറത്ത് എന്നിവർ സംസാരിച്ചു. കെ. കരുണാകരൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ മേള വിദഗ്ധൻ വെള്ളിതുരുത്തി ഉണ്ണിനായർ, ഡോ. എം.എ. ഷീല, ഡി സോൺ കലാതിലകം മാളവിക മോഹൻ, പിഎച്ച്.ഡി നേടിയ ഡോ. പ്രീതി, എസ്.എസ്.എൽ.സിക്ക് നൂറുശതമാനം വിജയം നേടിയ ഗവ. ബോയ്സ് ആൻഡ് ഗേൾസ് അധികാരികൾ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story