Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിൽ മദ്യശാല...

ഗുരുവായൂരിൽ മദ്യശാല വീണ്ടും തുറന്നു; പ്രതിഷേധം ശക്തം

text_fields
bookmark_border
ഗുരുവായൂര്‍: ജനകീയ സമരത്തെ തുടർന്ന് പൂട്ടിയ ബ്രഹ്മകുളം റോഡിലെ ബിവറേജസ് കോർപറേഷ​െൻറ മദ്യശാല ഹൈകോടതി ഉത്തരവിനെ തുടർന്ന് വീണ്ടും തുറന്നു. ഈ മാസം 13ന് പൂട്ടിയ മദ്യവിൽപനശാലയാണ് തുറന്നത്. ജനകീയ സമരസമിതിയുടെ പ്രക്ഷോഭങ്ങളെ തുടർന്ന് പൊലീസ് സംരക്ഷണത്തിനായി കോടതിയെ സമീപിച്ചപ്പോൾ സംരക്ഷണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. വിൽപനശാലക്ക് നഗരസഭ ലൈസൻസ് നൽകാത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് സംരക്ഷണം നിഷേധിച്ചത്. എന്നാൽ, നഗരസഭ നൽകിയ ലൈസൻസുമായി വീണ്ടും ബിവറേജസ് കോർപറേഷൻ കോടതിയെ സമീപിച്ചപ്പോഴാണ് താൽക്കാലികമായി തുറക്കാൻ അനുമതി ലഭിച്ചത്. മദ്യശാല തുറന്നതിനെതിരെ ജനകീയ സമരസമിതി ചെയർമാൻ റഷീദ് കുന്നിക്കലി​െൻറ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയവരെ പൊലീസ് നീക്കി. വിൽപനശാലക്ക് മുന്നിൽ സായാഹ്ന ധർണ നടത്തി. ഓണച്ചന്ത ഗുരുവായൂര്‍: സപ്ലൈകോയുടെ താലൂക്കുതല ഓണച്ചന്ത ഗുരുവായൂർ ജി.യു.പി സ്കൂളിൽ തുടങ്ങി. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാര്യർ, നഗരസഭ സെക്രട്ടറി യു.എസ്. സതീശൻ, സൈമൺ ജോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story