Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്പുത്തരി ആഘോഷിച്ചു

തൃപ്പുത്തരി ആഘോഷിച്ചു

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തിൽ . പുന്നെല്ലരി ഉപയോഗിച്ച് തയാറാക്കിയ പായസവും വിശേഷ വിഭവങ്ങളും ഉച്ചപൂജക്ക് തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് നിവേദിച്ചു. ഉഴിഞ്ഞ എന്ന ഔഷധസസ്യത്തി​െൻറ വള്ളിചുറ്റിയ ഉരുളിയിലാണ് ഇടിച്ചുപിഴിഞ്ഞ പുത്തരിപ്പായസം നിവേദിച്ചത്. പുത്തരിപ്പായസത്തോടൊപ്പം അപ്പവും പഴംനുറുക്കും ഉപ്പുമാങ്ങയും സ്വർണപ്പാത്രങ്ങളിൽ കാളൻ, എരിശ്ശേരി, പഴപ്രഥമൻ, ഉറത്തൈര്, വെണ്ണ, വറുത്തുപ്പേരി എന്നീ വിഭവങ്ങളും പത്തിലക്കറിയും നിവേദിച്ചു. 2,04,000 രൂപയുടെ പായസമാണ് തയാറാക്കിയിരുന്നത്. ഉച്ചപൂജക്ക് ശേഷം പുത്തരിപ്പായസം വിതരണം ചെയ്തു. തിരുവെങ്കിടം ക്ഷേത്രത്തിലും . ആദര സദസ്സ് ഗുരുവായൂർ: നാടകത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുമെന്ന്് മന്ത്രി എ.സി. മൊയ്തീൻ. മുതിർന്ന നാടക പ്രവർത്തകൻ ഭാർഗവൻ പള്ളിക്കരയുടെ ശതാഭിഷേകത്തിനോടനുബന്ധിച്ച് പൗരാവലി സംഘടിപ്പിച്ച ആദര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉപഹാരം കൈമാറി. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ദേവസ്വം മുൻ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, അഡ്മിനിസ്േട്രറ്റർ സി.സി. ശശിധരൻ, നഗരസഭ മുൻ അധ്യക്ഷൻ എം. കൃഷ്ണദാസ്, എ. വേലായുധൻ, പി.ഐ. ആേൻറാ, ചന്ദ്രൻ ചങ്കത്ത് എന്നിവർ സംസാരിച്ചു. 'സഹയാത്രികൻ' എന്ന ഡോക്യുഫിക്ഷനും കെ.പി.എ.സിയുടെ 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്' നാടകവും ഉണ്ടായി. സുഹൃദ് സംഗമം നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. പെരിങ്ങോട് ശങ്കരനാരായണൻ, ഫിറോസ് തൈപറമ്പിൽ, വി.എസ്. ഉണ്ണി, സജീവൻ നമ്പിയത്ത്, ഇ.സി. ശശിധരൻ എന്നിവർ സംസാരിച്ചു. നാടക സെമിനാർ എം.കെ. ദേവരാജൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story