Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരിത്രമെഴുതി...

ചരിത്രമെഴുതി ഗുരുവായൂരിൽ മംഗല്യദിനം

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയിൽ ഏറ്റവും അധികം വിവാഹങ്ങൾ നടന്ന ദിവസമായി ഇന്നത്തെ ദിവസം ചരിത്രത്തിൽ ഇടംനേടും. ഞായറാഴ്ച 275 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയിൽ നടക്കുക. ഞായറാഴ്ച രാവിലെയും വിവാഹങ്ങൾ ശീട്ടാക്കാമെന്നതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയുമുയരും. കഴിഞ്ഞവർഷം സെപ്റ്റംബർ നാലിന് നടന്ന 264 വിവാഹങ്ങളാണ് നിലവിലെ െറേക്കാർഡ്. രാവിലെ ഒമ്പതിനും 11നുമിടയിലാണ് കൂടുതൽ വിവാഹങ്ങൾ. 100ഓളം വിവാഹങ്ങൾ ഈ സമയത്തേക്ക് ശീട്ടാക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര സന്നിധിയിലെ മൂന്ന് മണ്ഡപങ്ങളിലും ഒരേ സമയം താലിക്കെട്ട് നടക്കുന്നതിന് ദേവസ്വം സൗകര്യമൊരുക്കിയിട്ടുണ്ട്. ലോഡ്ജുകളെല്ലാം മാസങ്ങൾക്കു മുമ്പേ ബുക്കിങ് കഴിഞ്ഞതിനാൽ നഗരത്തിൽ രാത്രിയെത്തിയ പലരും മുറി കിട്ടാതെ വലഞ്ഞു. പലരും ക്ഷേത്രത്തി​െൻറ ഓഡിറ്റോറിയത്തിൽ ഇരുന്നാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story