Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅകതിയൂർ കലശമല ഇക്കോ...

അകതിയൂർ കലശമല ഇക്കോ ടൂറിസം പദ്ധതി: അഞ്ച്​ ഏക്കർ ഏറ്റെടുക്കാൻ ധാരണ

text_fields
bookmark_border
കുന്നംകുളം: പോർക്കുളം പഞ്ചായത്തിലെ അകതിയൂർ കലശമല ഇക്കോ ടൂറിസം പദ്ധതിക്കായി അഞ്ച് ഏക്കർ ഏറ്റെടുക്കാൻ ധാരണയായി. കലക്ടർ സ്ഥലം സന്ദർശിച്ച ശേഷം നടപടി ആരംഭിക്കും. കലശമലയിൽ നിലവിൽ 2.6 ഏക്കറാണുള്ളത്. ടൂറിസം പദ്ധതിക്ക് അഞ്ച് ഏക്കർ വേണം. ഇതിനായി സമീപ സ്ഥലങ്ങൾ ഏറ്റെടുക്കും. കുട്ടികളുടെ പാർക്ക്, മഴവെള്ള സംഭരണി, ആംഫി തിയറ്റർ, ഗാലറി എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഇതിനായി രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഡിസംബറിന് മുമ്പ് പദ്ധതിക്ക് തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ 2.6 ഏക്കർ ഭൂമിയുടെ രേഖകൾ കൃത്യമല്ല. അത് കൃത്യമാക്കാൻ പഞ്ചായത്ത്, വില്ലേജ് അധികൃതർ തയാറായിട്ടില്ല. കുേറക്കാലം മുമ്പ് ചുറ്റുമുള്ള ഭൂമി പതിച്ച് നൽകിയിരുന്നു. കൈയേറ്റങ്ങൾ കണ്ടെത്തി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് തുടക്കത്തിൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് കലക്ടർ ഒരാഴ്ചക്കകം സ്ഥലത്തെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഒേട്ടറെ ജൈവവൈവിധ്യം നിലനിൽക്കുന്ന പ്രദേശമായതിനാൽ അതിന് ഇണങ്ങുന്ന തരത്തിലുള്ള വികസനമാണ് ആവിഷ്കരിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story