Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഫ്.സി കേരളക്ക്​...

എഫ്.സി കേരളക്ക്​ രണ്ട്​ സ്​റ്റാർ പദവി

text_fields
bookmark_border
തൃശൂര്‍: എഫ്.സി കേരളയുടെ അക്കാദമി സൗകര്യങ്ങളും പരിശീലകെരയും വിലയിരുത്തി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ രണ്ട് സ്റ്റാര്‍ പദവി നല്‍കിയതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള പ്രീമിയര്‍ ലീഗിലെ ആദ്യവര്‍ഷത്തെ മികച്ച പ്രകടനത്തിനുശേഷം എഫ്‌.സി കേരള രണ്ടാം സീസണിലേക്ക് പ്രവേശിക്കുകയാണ്. ഈ സീസണിലേക്കുള്ള സീനിയര്‍ ടീമി​െൻറ തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തില്‍ നടത്തി. കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ച് നടത്തിയ തെരഞ്ഞെടുപ്പില്‍ ആയിരത്തിലധികം കളിക്കാര്‍ പങ്കെടുത്തു. കേരളത്തിലെ കളിക്കാര്‍ക്ക് പുറെമ, ഏതാനും ഇതരസംസ്ഥാന കളിക്കാരും വിദേശ കളിക്കാരും ടീമിനൊപ്പം ചേരുമെന്ന് ഡയറക്ടര്‍ വി.എ. നാരായണമേനോന്‍ അറിയിച്ചു. എഫ്.സി കേരള ദേശീയ രണ്ടാം ഡിവിഷന്‍ ലീഗി​െൻറയും കേരള പ്രീമിയര്‍ ലീഗി​െൻറയും ടീം പ്രഖ്യാപനം അടുത്ത മാസം 15ഓെട ഉണ്ടാകും. സീനിയര്‍ ടീം ദേശീയ രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കും. ഒന്നരക്കോടി രൂപയാണ് 2017-18 വര്‍ഷത്തെ എഫ്.സി കേരളയുടെ മതിപ്പ് ചെലവ്. ഓണാവധി കഴിയുന്നതോടെ സീനിയര്‍ ടീമി​െൻറ പരിശീലനം ആരംഭിക്കുമെന്നും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബാള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) ഇരട്ട സ്റ്റാര്‍ ലഭിച്ചത് ജൂനിയര്‍ ടീമിനാണ്. എ.ഐ.എഫ്.എഫ് ഈ വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 18, 16, 14 ഐ ലീഗില്‍ പങ്കെടുക്കുന്നതിന് ഇരട്ട സ്റ്റാര്‍ അക്രഡിറ്റേഷന്‍ എഫ്‌.സി കേരളയെ യോഗ്യരാക്കിയിരിക്കുന്നു. ജൂനിയര്‍ ടീമിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുത്തുകഴിഞ്ഞു. ആറുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി എഫ്‌.സി സോക്കര്‍ സ്‌കൂള്‍ നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാമെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 94474 08913, 79943 64819 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്തസമ്മേളനത്തില്‍ ഐ. ഉണ്ണികൃഷ്ണന്‍, കെ.എം. പരമേശ്വരന്‍, വി.എ. നാരായണമേനോന്‍, കെ.പി. സണ്ണി, ടി.ജി. പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story