Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപശുവിനെ പൂജിക്കുന്നത്...

പശുവിനെ പൂജിക്കുന്നത് യാഥാസ്ഥിതിക മനസ്സ്​ ^വൈശാഖൻ

text_fields
bookmark_border
പശുവിനെ പൂജിക്കുന്നത് യാഥാസ്ഥിതിക മനസ്സ് -വൈശാഖൻ തൃശൂർ: പശുവിനെ ഗോമാതാവാക്കി മാറ്റി പൂജിക്കുന്നത് ജീർണിച്ച ഇന്ത്യൻ യാഥാസ്ഥിതിക മനസ്സി​െൻറയും അടിമത്തത്തി​െൻറയും ലക്ഷണമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. പുരോഗമന കലാസാഹിത്യ സംഘത്തി​െൻറ പ്രസിദ്ധീകരണ വിഭാഗമായ സംഘ സാഹിതിയുടെ 'പശുവിനെ കാവിപൂശുമ്പോൾ' പുസ്തകത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു വൈശാഖൻ. യുക്തിരഹിതവും ചിന്താശൂന്യവുമായ സമൂഹത്തെ സൃഷ്ടിക്കാൻ പശുവിനെ കരുവാക്കുകയാണ്. ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ പശുവിനെ മറയാക്കി മുന്നിൽ നിർത്തുകയാണ് കേന്ദ്രഭരണമെന്നും വൈശാഖൻ കുറ്റപ്പെടുത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പുസ്തകം സ്വീകരിച്ചു. ഇപ്റ്റ പുരസ്കാരം നേടിയ പോൾസൺ താണിക്കലിനെ ആദരിച്ചു. ഡോ. സി. രാവുണ്ണി, എം.എൻ. വിനയകുമാർ, വി.ഡി. പ്രേംപ്രസാദ്, ഡോ. വിശ്വനാഥൻ, വി.യു. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എ.വി. സതീഷ്, വർഗീസ് ആൻറണി, റീബാപോൾ, യു.കെ. സുരേഷ്കുമാർ, പോൾസൺ താണിക്കൽ, പി.ഡി. പൗലോസ്, നാരായണൻ കോലഴി, കെ. മണികണ്ഠൻ എന്നിവർ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. ഗോരഖ്പൂരിൽ കൂട്ടക്കുരുതിക്ക് ഇരയായ കുരുന്നുകൾക്ക് സ്നേഹാജ്ഞലിയായി പ്രതിഷേധ ജ്വാല തെളിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story