Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതസൗഹാർദം തകർക്കാൻ...

മതസൗഹാർദം തകർക്കാൻ ആർ.എസ്.എസിെൻറ ഗൂഢശ്രമം ^ടി.എൻ. പ്രതാപൻ

text_fields
bookmark_border
മതസൗഹാർദം തകർക്കാൻ ആർ.എസ്.എസി​െൻറ ഗൂഢശ്രമം -ടി.എൻ. പ്രതാപൻ ചേർപ്പ്: ചേർപ്പിലെ മതസൗഹാർദം തകർക്കാൻ ആർ.എസ്.എസി​െൻറ ഗൂഢ നീക്കം നടക്കുന്നതായി ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദിനെതിരെയുള്ള അപവാദ പ്രചാരണ നീക്കം അതി​െൻറ സൂചനയാണെന്ന് ചേർപ്പിൽ ചേർന്ന പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മതസൗഹാർദം കാത്തുസംരക്ഷിക്കുകയാണ് കോൺഗ്രസി​െൻറ ലക്ഷ്യം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ആശംസാപത്രികയിൽ വന്ന ലേഖനത്തിലെ വരികൾക്കിടയിൽ ഗവേഷണം നടത്തി ചേർപ്പിൽ മതസൗഹാർദം തകർക്കാനുള്ള ആർ.എസ്.എസി​െൻറ ശ്രമം വിലപ്പോവില്ല. അതിനെ മതനിരപേക്ഷ കക്ഷികൾ ചെറുത്തു തോൽപ്പിക്കുമെന്നും പ്രതാപൻ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ജോർജ് ആൻറോ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം.കെ. അബ്ദുസ്സലാം, ജോസഫ് പെരുമ്പിള്ളി, കെ.കെ. അശോകൻ, ബിജു കുണ്ടുകുളം, സി.കെ. വിനോദ്, ബാലു കനാൽ, എം. സുജിത്കുമാർ, കെ.ആർ. സിദ്ധാർഥൻ, കെ.കെ. രാമൻ, സി.എൻ. പ്രേംഭാസി, ബോബൻ ചക്കാലക്കൽ, എ.ബി. അനീഷ്, അശോകൻ പൊറ്റേക്കാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story