Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫോൺ ലോട്ടറി...

ഫോൺ ലോട്ടറി തട്ടിപ്പ്​: തൃശൂർ സ്വദേശിക്ക്​ 540 റിയാൽ നഷ്​ടമായി

text_fields
bookmark_border
blurb: മകളുടെ വിവാഹ ചെലവിനുള്ള പണമാണ് നഷ്ടമായത് മസ്കത്ത്: ടെലഫോൺ ലോട്ടറി തട്ടിപ്പ് സംഘത്തി​െൻറ വലയിൽ കുരുങ്ങി മലയാളിക്ക് നഷ്ടമായത് അഞ്ഞൂറിലധികം റിയാൽ. മവേലയിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്കാണ് മകളുടെ വിവാഹ ചെലവിന് കൂട്ടിവെച്ച പണം നഷ്ടമായത്. പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെയാണ് കാൾ വന്നത്. ബാങ്ക് മസ്കത്തിൽനിന്നാണ് വിളിക്കുന്നതെന്നും വെരിഫിക്കേഷ​െൻറ ഭാഗമായി എ.ടി.എം നമ്പർ, പിൻ നമ്പർ, ലേബർ കാർഡ് നമ്പർ എന്നിവ നൽകണമെന്നും പറഞ്ഞു. ഇതെല്ലാം നൽകിയ ശേഷമാണ് എന്താണ് കാര്യം എന്ന് ഇദ്ദേഹം ചോദിച്ചത്. 20,000 റിയാൽ േലാട്ടറി അടിച്ചിട്ടുണ്ടെന്നും അത് നൽകുന്നതിനാണ് വെരിഫിക്കേഷൻ എന്നും പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഉടൻ എ.ടി.എമ്മിൽ എത്തിയെങ്കിലും പണം ലഭിച്ചില്ല. ഇതിനിടെ, തട്ടിപ്പുകാരൻ ഫോൺ വിളിച്ച് 500 റിയാൽ കൂടി ആവശ്യപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു. എ.ടി.എമ്മിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് ബാങ്കി​െൻറ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ പണം രാജു എന്നയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അറിഞ്ഞത്. ബാങ്ക് മസ്കത്ത് അക്കൗണ്ട് ഉടമകൾക്കായി നടത്തുന്ന പ്രതിമാസ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒരുവർഷമായി 200 റിയാൽ അക്കൗണ്ടിൽ സ്ഥിരമായി ഇട്ടിരുന്നു. ബാങ്കിൽനിന്നാണെന്നു പറഞ്ഞ് വിളിച്ചപ്പോൾ ഇതോർത്താണ് അക്കൗണ്ട് നമ്പർ നൽകിയതെന്നും തൃശൂർ സ്വദേശി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story