Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈന്യം ഫ്ലാഗ്​...

സൈന്യം ഫ്ലാഗ്​ മാർച്ച്​ നടത്തി; 30 ആശ്രമങ്ങൾ അടച്ചുപൂട്ടി

text_fields
bookmark_border
ന്യൂഡൽഹി: ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിെന കുറ്റക്കാരനായി വിധിച്ചതിനെ തുടർന്ന് അനുയായികൾ അഴിഞ്ഞാടിയ സിർസയിൽ ക്രമസമാധാനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതി​െൻറ ഭാഗമായി സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ഹൈകോടതി അടക്കം ഹരിയാന സർക്കാറിനെതിരെ കടുത്ത സ്വരത്തിൽ വിമർശിച്ചതിനെ തുടർന്ന് സർക്കാർ അക്രമങ്ങളുടെ പ്രഭവകേന്ദ്രമായ ദേര സച്ചാ സൗദ ആശ്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലായി 31 ആശ്രമങ്ങൾ സീൽ ചെയ്തു. അംബാല 13, കുരുക്ഷേത്ര 10, യമുന നഗർ എട്ട് എന്നിങ്ങനെയാണിത്. സിർസയിൽ രണ്ട് കമ്പനി സൈന്യത്തെയും 10 കമ്പനി അർധസൈനികരെയും വിന്യസിച്ചു. ആക്രമം ഏറ്റവും കൂടുതൽ നടന്ന പഞ്ചകുളയിലാണ് സേന ഫ്ലാഗ് മാർച്ച് നടത്തിയത്. ഹരിയാനയുടെയും പഞ്ചാബി​െൻറയും മിക്ക സ്ഥലങ്ങളിലും ശനിയാഴ്ചയും കർഫ്യൂ നിലനിന്നു. അതേസമയം, ദേര സച്ചാ സൗദ ആസ്ഥാനത്ത് പ്രവേശിക്കില്ലെന്ന് സൈന്യം വ്യക്തമാക്കി. ആശ്രമത്തിനകത്ത് കടക്കാൻ സൈന്യത്തിന് ഉത്തരവ് നൽകിയിട്ടില്ലെന്ന് സിർസ സബ്ഡിവിഷനൽ മജിസ്ട്രേറ്റ് പരംജിത് സിങ് ചാഹൽ അറിയിച്ചു. ക്രമസമാധാന നില സാധാരണ നിലയിലേക്ക് എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് 33ാം കവചിത ഡിവിഷൻ കമാൻഡിങ് ഒാഫിസർ രാജ്പാൽ പുനിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ദേര സച്ചാ ആശ്രമ പ്രവേശന കവാടത്തിൽ സൈന്യം ബാരിേക്കഡുകൾ വെച്ചു. എന്നാൽ, ഇപ്പോഴും ലക്ഷത്തോളം പേർ തങ്ങുന്ന ആശ്രമത്തിൽനിന്ന് സ്വമേധയാ അനുയായികളോട് ഒഴിഞ്ഞുപോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതുവരെ 20,000 പേർ ആശ്രമം വിട്ടുപോയി. അതേസമയം, സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ആശ്രമ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ സുരക്ഷസേന അക്രമത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ പിടിച്ചെടുത്തു. സിർസയിലെ ആസ്ഥാനത്തും പഞ്ചകുളയിലെ കേന്ദ്രങ്ങളിലും അടക്കമാണ് പരിശോധന നടത്തിയത്. കുരുക്ഷേത്രയിൽ മാത്രം 3,000ത്തിലേറെ ലാത്തികളും മൂർച്ചയുള്ള ആയുധങ്ങളും മണ്ണെണ്ണയും കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story