Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ മാലിന്യം...

നഗരത്തിൽ മാലിന്യം കുന്നുകൂടി

text_fields
bookmark_border
തൃശൂർ: മാലിന്യം നീക്കാൻ നാല് മാസത്തിന് കരാറുകാരന് കോർപറേഷൻ അനുവദിച്ചത് 11.87 ലക്ഷം. എന്നിട്ടും നഗരം മുഴുവൻ മാലിന്യം നിറഞ്ഞുകിടക്കുന്നു. പരിശോധനക്ക് വിധേയമാക്കണമെന്ന നിർദേശത്താൽ തുക കൈമാറ്റം തൽക്കാലം പിടിച്ചുവെച്ചു. ഏപ്രിൽ മുതൽ ജൂൈല വരെയായി നഗരത്തിലെ മാലിന്യം നീക്കിയ വകയിൽ സെവൻസ് അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലിക്കാണ് 11,87,302 രൂപ അനുവദിക്കാൻ തീരുമാനിച്ചത്. കരാർ അനുസരിച്ച് കഴിഞ്ഞ ജൂൈല വരെ മാലിന്യം നീക്കാൻ ധാരണയുണ്ടായിരുന്നു. എന്നാൽ, മാലിന്യം നീക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോഗ്യവിഭാഗം സൂപ്പർവൈസർതന്നെ കോർപറേഷന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് തുകയനുവദിക്കാൻ ശ്രമം നടക്കുന്നത്. നേരേത്ത ഉണ്ടായിരുന്ന കരാറുകാരനെ പ്രവൃത്തികളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഒഴിവാക്കിയത്. ഇതോടെ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടുകയും പ്രതിഷേധങ്ങളുയരുകയും ചെയ്തതോടെയാണ് കോർപറേഷൻ ഷൗക്കത്തലിക്ക് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കരാർ നൽകിയത്. കി.ഗ്രാമിന് 2.90 രൂപ നിരക്കിലായിരുന്നു കരാർ. എന്നാൽ, മാലിന്യനീക്കം പേരിലൊതുങ്ങുകയായിരുന്നു. തേക്കിൻകാടും ശക്തൻ നഗറിലും വടക്കേ ബസ്സ്റ്റാൻഡിന് സമീപവും നഗരത്തി​െൻറ ഇടവീഥികളിലുമെല്ലാം മാലിന്യം കുമിഞ്ഞുകൂടി. ഇതിനിെട ജനുവരി മുതൽ മാർച്ച് വരെയുള്ള പത്ത് ലക്ഷത്തിലധികം തുക കൈപ്പറ്റുകയും ചെയ്തുവേത്ര. ജൂണിൽ 11 മുതൽ 16 വരെയുള്ള അഞ്ച് ദിവസത്തെ ബില്ലുകളാണ് മാലിന്യം നീക്കം ചെയ്തുവെന്ന് കാണിച്ച് കരാറുകാരൻ കോർപറേഷന് നൽകിയിരിക്കുന്നത്. കരാർ കാലാവധിയിൽ പ്രവൃത്തികൾ നിർവഹിക്കാതിരുന്ന കാലത്തേത് ചേർത്താണ് ഇപ്പോൾ ബിൽ അനുവദിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തി​െൻറ ആരോപണം. മാലിന്യസംസ്കരണത്തിന് നിരവധി പദ്ധതികൾ കോർപറേഷൻ ആവിഷ്കരിച്ചുവെങ്കിലും കീറാമുട്ടിയായി ഇപ്പോഴും തുടരുകയാണ്. പ്ലാൻറിൽ ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി വിൽപന നടത്തുന്നത് നടപ്പിലാക്കിയെങ്കിലും പൂർണതോതിൽ നടക്കുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story