Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫ്ലാറ്റ്​ സമുച്ചയ...

ഫ്ലാറ്റ്​ സമുച്ചയ നിർമാണത്തിനെതിരെ പ്രദേശവാസികൾ

text_fields
bookmark_border
തൃശൂര്‍: മുതുവറ ശിവക്ഷേത്രത്തിന് സമീപം സൗഹൃദ െറസിഡൻറ്സ് പ്രദേശത്ത് ഫ്ലാറ്റ് സമുച്ചയം നിർമിക്കാനുള്ള നീക്കത്തിനെതിരെ റെസിഡൻറ്സ് അസോസിയേഷൻ രംഗത്ത്. നിര്‍മാണം തടഞ്ഞു. പേരാമംഗലം എസ്‌.ഐയുടെ സാന്നിധ്യത്തിൽ പ്രദേശവാസികളുമായി കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തി. പൊലീസ് നിലപാട് നിർമാണത്തിന് അനുകൂലമാണെന്നും ഫ്ലാറ്റ് വരുന്നതോടെ പ്രദേശത്തെ 250ലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും െറസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ് സി.എസ്. അനന്തനാരായണന്‍ പറഞ്ഞു. പ്രതിഷേധ യോഗം അടാട്ട് പഞ്ചായത്ത് പ്രസിഡൻറ് വി.ഒ. ചുമ്മാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി വി. മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ജി രാജേന്ദ്രന്‍, ബിജു ചന്ദ്രന്‍, ടി.എന്‍. വിജയകുമാര്‍, സി.എസ്. ഗോപാലകൃഷ്ണന്‍, എം. രാധാകൃഷ്ണന്‍, ജയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story