Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിക്കളി ഉത്സവത്തിന്​ ...

പുലിക്കളി ഉത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
തൃശൂർ: നാലാം ഓണത്തിന് നാടിറങ്ങുന്ന . നടുവിലാൽ ജങ്ഷനിൽ മേയർ അജിത ജയരാജൻ കൊടിയേറ്റി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ടീമുകളുടെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ 11 പുലിക്കളി ടീമിറങ്ങിയ സ്ഥാനത്ത് ഇത്തവണ ആറു ടീമാണുള്ളത്. വിയ്യൂർ, നായ്ക്കനാൽ, കോട്ടപ്പുറം, അയ്യന്തോൾ, കാനാട്ടുകര, പ്ലാക്കാട് ലെയിൻ എന്നിവയാണ് രംഗത്തുള്ളത്. ഓരോ ടീമിനും കോർപറേഷൻ ഒന്നര ലക്ഷം രൂപ നൽകും. ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ ജോൺ ഡാനിയേൽ, അനൂപ് കാട, എ.സി.പി ടി. വാഹിദ്, നായ്ക്കനാൽ പുലിക്കളി സംഘം പ്രസിഡൻറ് ടി.ആർ. ഹരിഹരൻ എന്നിവർ കൊടിയേറ്റത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story