Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.കെ. വിനോദിനെതിരെ...

സി.കെ. വിനോദിനെതിരെ പ്രതി​േഷധം: ബി.ജെ.പിയിൽ ഒരു വിഭാഗത്തിന്​ എതിർപ്പ്​

text_fields
bookmark_border
തൃശൂർ: രാജ്യം അരക്ഷിതാവസ്ഥയിലാണെന്നുപറഞ്ഞ് ലേഖനെമഴുതിയ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പ്. അനവസരത്തിൽ ഇടപെട്ട് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് ആക്ഷേപം. ആർ.എസ്.എസും ഇക്കാര്യത്തിൽ അതൃപ്തിയിലാണേത്ര. പ്രാദേശിക നേതൃത്വത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചു. സ്വാതന്ത്ര്യദിനത്തിൽ ചേർപ്പിലെ ചിലർ ചേർന്ന് ഇറക്കിയ പ്രസിദ്ധീകരണത്തിൽ കോൺഗ്രസ് നേതാവ് കൂടിയായ വിനോദ് എഴുതിയ ലേഖനത്തിനെതിരെയാണ് പ്രതിഷേധം. പ്രസിദ്ധീകരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ യുവമോർച്ച പൊലീസിൽ പരാതിയും നൽകി. ഇത് ശരിയായില്ലെന്ന് അവരിൽ ഒരു വിഭാഗം പറയുന്നു. സംഘ്പരിവാറിെനതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ചേർപ്പിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story