Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഹന്‍ സിത്താരയുടെ...

മോഹന്‍ സിത്താരയുടെ 'മാറ്റം' പ്രദര്‍ശനം നാളെ

text_fields
bookmark_border
തൃശൂര്‍: ലഹരി ഉപയോഗത്തി​െൻറ വിപത്തുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ സിത്താരയുടെ ഹ്രസ്വ സിനിമ 'മാറ്റം' പുറത്തിറങ്ങുന്നു. ലഹരിക്കെതിരെ സന്ദേശം നല്‍കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യ പ്രദര്‍ശനം ഞായറാഴ്ച രാവിലെ ഒമ്പതിന് തൃശൂര്‍ ശ്രീ തിയറ്ററില്‍ നടക്കുമെന്ന് മോഹന്‍ സിത്താര അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. നൂറോളം സിനിമകള്‍ക്ക് സംഗീതം നല്‍കിയ മോഹന്‍ സിത്താര ആദ്യമായാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നീ രംഗത്തേക്ക് കടക്കുന്നത്. അസി. എക്സൈസ് കമീഷണര്‍ കെ. സജി, എം.എം. അബ്ദുറസാഖ്, അരവിന്ദന്‍ നെല്ലുവായ്, വല്‍സന്‍ പോള്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ജോസ് പായമ്മലിന് പുരസ്കാരം തൃശൂര്‍: ആദ്യകാല നാടക നടന്‍ തൃശൂര്‍ ഹനീഫ അനുസ്മരണവും നാടക പ്രതിഭ ജോസ് പായമ്മലിനുള്ള പുരസ്കാര സമര്‍പ്പണവും ഞായറാഴ്ച വൈകീട്ട് മൂന്നിന് കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ജോസ് പായമ്മലിന് സംവിധായകന്‍ പ്രിയനന്ദനന്‍ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story