Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാറേ... ഓണമെത്തി;...

സാറേ... ഓണമെത്തി; ഇനിയെങ്കിലും ഞങ്ങടെ കൂലി തരുമോ?

text_fields
bookmark_border
തൃശൂർ: 'പറഞ്ഞ സമയത്തിന് മുമ്പ് എല്ലാം തീർത്തുകൊടുത്തു. കൂലി ഇന്നുതരാം, നാളെ തരാം എന്നു പറയാൻ തുടങ്ങിയിട്ട് മാസം ഏഴ് കഴിഞ്ഞു. ഓണത്തിന് ദിവസങ്ങൾ മാത്രം. ഇനിയെങ്കിലും കൂലി തരുമോ സാറേ...' തൊഴിലാളി ഗ്രൂപ് നേതാവ് ലീലാമ്മ വിൽസ‍​െൻറ ഇൗ അപേക്ഷക്ക് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. ചാലക്കുടി വനം ഡിവിഷ‍​െൻറ കീഴിൽ പാലപ്പിള്ളി റേഞ്ചിലെ കുട്ടൻചിറ, 2011, 2012 തേക്കുതോട്ടങ്ങളിൽ കാടുവെട്ടുന്ന ആദിവാസികൾ അടങ്ങുന്ന 12 തൊഴിലാളികളുടെ നേതാവാണ് മുട്ടിത്തടി കള്ളായി കട്ടിലപ്പീടിക വീട്ടിൽ ലീലാമ്മ. കൂലിയിനത്തിൽ 2.05 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്. ജോലി ചെയ്ത ബില്ലുകൾ യഥാസമയം സമർപ്പിച്ചിട്ടും ഇതുവരെ പാസാക്കിയിട്ടില്ല. ഉടൻ ശരിയാക്കാമെന്ന മറുപടി മാത്രമാണ് ഡി.എഫ്.ഒ ഓഫിസിൽനിന്ന് ലഭിക്കുന്നത്. ഇത്തരം ജോലികളുടെ ബില്ലുകൾ ശരിയാക്കി എല്ലാ ശനിയാഴ്ചകളിലും ചെക്കായി നൽകേണ്ടത് ഡി.എഫ്.ഒയുടെ കടമയാണെന്ന് സർക്കാർ ഉത്തരവുണ്ട്. ഏഴ് മാസമായിട്ടും ഈ ഉത്തരവ് ഡി.എഫ്.ഒ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. കൂലി വൈകിയതിനെ തുടർന്ന് ഫെബ്രുവരി 20നും 22നും നടന്ന സമരങ്ങളാണ് ബിൽ പാസാക്കുന്നതിന് കാലതാമസം വരുത്തുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. സമരത്തിൽ പങ്കെടുത്തവർക്കെല്ലാം അന്ന് കൂലി ലഭ്യമാക്കിയിരുന്നു. ലീലാമ്മ ഉൾപ്പെടുന്ന 12 പേർ സമരത്തിൽ പങ്കെടുത്തിരുന്നില്ല. എല്ലാവർക്കും കൂലി നൽകുമെന്ന് ജനപ്രതിനിധികളുടെ മുന്നിൽവെച്ച് ഡി.എഫ്.ഒ നൽകി‍യ ഉറപ്പ് മാസങ്ങൾ കഴിഞ്ഞിട്ടും പാലിക്കപ്പെടാതായതോടെയാണ് തൃശൂർ വനം സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് രേഖാമൂലം പരാതി നൽകിയത്. ഡെപ്യൂട്ടി കൺസർവേറ്റർ നടത്തിയ അന്വേഷണത്തിൽ കാരണമില്ലാതെ ബിൽ പാസാക്കാതിരിക്കുകയാണെന്ന് റിപ്പോർട്ട് നൽകി. ഇത്രയും അന്വേഷണം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് കൂലി ലഭ്യമാക്കാനുള്ള നടപടിയായിട്ടില്ല. കുട്ടൻചിറയിലെ രണ്ട് തോട്ടങ്ങളിലും അഞ്ച് വർഷമായി കാടുവെട്ട് ജോലി നടന്നിട്ടില്ല. പല തൊഴിലാളികളും പിൻവാങ്ങിയപ്പോഴാണ് കുടുംബശ്രീ മാതൃകയിലുള്ള ലീലാമ്മയുടെ ഗ്രൂപ് ജോലി ഏറ്റെടുത്തത്. ഇൗ തോട്ടങ്ങളിൽ കാടുവെട്ടു നടത്താൻ 50 മുതൽ 54 വരെ തൊഴിലാളികൾ വേണമെന്ന് റിപ്പോർട്ട് നൽകിയ ഡി.എഫ്.ഒയാണ് ബിൽ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വൈരുധ്യം. റിപ്പോർട്ടിലെ നിരക്കിനെക്കാൾ 50 ശതമാനത്തിലും കുറഞ്ഞ നിരക്കിലാണ് തൊഴിലാളികൾ ജോലി പൂർത്തിയാക്കിയത്. വനം ഉദ്യോഗസ്ഥരുടെ ഇത്തരം നടപടി കഷ്ടപ്പെട്ടു ജോലിചെയ്ത തൊഴിലാളികളുടെ അർഹമായ വേതനമാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story