Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നാം തവണയും കാപ്പ...

മൂന്നാം തവണയും കാപ്പ ചുമത്തി; ഗുണ്ട അറസ്​റ്റിൽ

text_fields
bookmark_border
തൃശൂർ: ഗുണ്ട സംഘാംഗത്തെ മൂന്നാം തവണയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഒല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ട സംഘത്തിലെ അംഗം മരത്താക്കര പടവരാട് കുരുവിച്ചാംകുഴി വീട്ടിൽ സിജോയെയാണ് (27) സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2013ൽ കിള്ളനൂർ കെൽട്രോൺ കോളനിയിലെ തൊമ്മാന വിൻസൻറി​െൻറ കൊലപാതകം, കവർച്ച, ക്വട്ടേഷൻ ആക്രമണം, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2013ലും 2015ലും ഇയാളെ കാപ്പ ചുമത്തി ഒന്നര വർഷം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. 2016 ഡിസംബറിൽ ജയിൽ മോചിതനായ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ഒല്ലൂർ സി.ഐ കെ.കെ. സജീവി​െൻറ നേതൃത്വത്തിൽ എസ്.ഐ ടി.പി. ഫർഷാദ്, സി.പി.ഒമാരായ ഷിജു, ജിൻറ്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story