Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻകട ഉടമകൾക്കും...

റേഷൻകട ഉടമകൾക്കും ജീവനക്കാർക്കും ഒാണറേറിയം: സർക്കാർ പിന്മാറുന്നു

text_fields
bookmark_border
തൃശൂർ: റേഷൻകട ഉടമകൾക്കും ജീവനക്കാർക്കും ഒാണറേറിയം നൽകണമെന്ന ഭക്ഷ്യ ഭദ്രത നിയമത്തിലെ സുപ്രധാന തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറുന്നു. റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് ഒഴുകുന്നത് തടയാനുള്ള ക്രിയാത്മക നടപടിയായി വിലയിരുത്തപ്പെട്ടതാണ് ഇൗ തീരുമാനം. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കിയ ഏപ്രിൽ മുതൽ ഒാണറേറിയം നൽകുമെന്നാണ് പറഞ്ഞിരുന്നത്. പൊതുവിതരണ വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തെഴുതിയെങ്കിലും നിരാകരിക്കപ്പെട്ടു. റേഷൻകട നടത്തിപ്പുകാരെ മറ്റു രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരം നഷ്ടമാകുമെന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടാണ് ഒാണറേറിയം എന്ന പ്രഖ്യാപനം നടപ്പാവാതിരിക്കാൻ കാരണമത്രെ. ഇ-പോസ് മെഷിൻ അടക്കം സ്ഥാപിച്ച് നിയമം കർക്കശമായി പാലിക്കാത്തതും ഇതി​െൻറ ഭാഗമാണത്രെ. നിലവിലെ സാഹചര്യം തുടരുന്നതിനാണെന്ന് വ്യാപക ആക്ഷേപമുണ്ട്. നിലവിൽ മൂന്ന് മാസത്തിനുള്ള റേഷൻവസ്തുക്കൾ വകുപ്പ് നേരിട്ട് റേഷൻകടകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. പഴയ സംവിധാനത്തിൽ സ്വകാര്യ മൊത്ത ഗോഡൗണുകൾ മുഖേന പ്രതിമാസ വിതരണമാണ് നടത്തിയിരുന്നത്. നേരത്തേ സ്വകാര്യ മൊത്ത ഗോഡൗണുകൾ മുഖേന കേന്ദ്രീകൃത അഴിമതിയാണ് നടന്നിരുന്നതെങ്കിൽ നിലവിൽ പുതിയ സാഹചര്യത്തിൽ റേഷൻകടകൾ മുഖേന വികേന്ദ്രീകൃത അഴിമതിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഒാണറേറിയത്തി​െൻറ കാര്യത്തിൽ കട ഉടമകൾക്കും വലിയ താൽപര്യമില്ല. ഇക്കാര്യം അവശ്യപ്പെട്ട് റേഷൻ വ്യാപാരി സംഘടനകൾ ഇതുവരെ കാര്യമായ സമരവുമായി മുന്നോട്ടു വന്നിട്ടുമില്ല. ഏപ്രിൽ മുതൽ ഒാണറേറിയം നൽകുമെന്ന് വ്യക്തമാക്കിയ സർക്കാർ ഇപ്പോഴും അതിനായി കാര്യമായ ഒന്നും ചെയ്തിട്ടില്ല. നിലവിൽ എല്ലാമാസവും കമീഷൻ സ്റ്റേറ്റ്െമൻറ് കൃത്യമായി ശേഖരിക്കുന്നുമുണ്ട്. അതിനിടെ ഏപ്രിൽ മാസംവരെയുള്ള കമീഷൻ റേഷൻ കട ഉടമകൾക്ക് വിതരണവും ചെയ്തു. മാത്രമല്ല, പഞ്ചസാരയുടെ കമീഷൻ ക്വിൻറലിന് 15 എന്നത് 50 ആക്കി വർധിപ്പിച്ച് വകുപ്പ് ഉത്തരവും ഇറക്കിയിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് കമീഷൻ സമ്പ്രദായം തുടരുമെന്നാണ്. നേരത്തേ 300 കാർഡുകൾ വരെയുള്ള റേഷൻകട ഉടമകൾക്ക് 16,000 രൂപ വരെ വാഗ്ദാനവും ചെയ്തിരുന്നു. ഒാണറേറിയം നൽകുന്നതിനായി റേഷൻകടകളെ കാർഡുകളുടെ എണ്ണം അനുസരിച്ച് തരം തിരിക്കുമെന്ന് പ്രഖ്യാപിച്ചതും വെറുതെയായി. മാത്രമല്ല ഇതി​െൻറ ഭാഗമായി ചെറിയ റേഷൻ കടകളെ ലയിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന കാര്യത്തിലും നടപടികളായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story