Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരിത്രപഠനം സക്രിയ...

ചരിത്രപഠനം സക്രിയ സാമൂഹിക ഇടപെടലാകണം ^സ്​പീക്കർ

text_fields
bookmark_border
ചരിത്രപഠനം സക്രിയ സാമൂഹിക ഇടപെടലാകണം -സ്പീക്കർ കൊടുങ്ങല്ലൂർ: ചരിത്രപഠനം സക്രിയമായ സാമൂഹിക ഇടപെടലാകണമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. 'സമകാലീന കേരള ചരിത്രം: ഒരു പുനരവലോകനം' വിഷയത്തിൽ കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജ് പൊളിറ്റിക്കൽ സയൻസ്, ചരിത്ര വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രപഠനം ഭൂതകാലത്തി​െൻറ കേവല ആഖ്യാനം എന്നതിലുപരി വർത്തമാനകാലത്തി​െൻറ സാമൂഹികപ്രശ്നങ്ങളെ വിശകലനം െചയ്യുന്നതാകണമെന്ന് സെമിനാറിൽ പ്രഭാഷണം നടത്തിയ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെട്ടു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ േഡാ. എം.കെ. മുരളീധരൻ നായർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story