Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘ്​പരിവാർ- ^പൊലീസ്...

സംഘ്​പരിവാർ- ^പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗ് റാലി

text_fields
bookmark_border
സംഘ്പരിവാർ- -പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിം ലീഗ് റാലി കയ്പമംഗലം: സംഘ്പരിവാർ- -പൊലീസ് കൂട്ടുകെട്ടിനും പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിലും പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കാളമുറിയിൽനിന്ന് മൂന്നുപീടികയിലേക്ക് റാലി നടത്തി. സമാപന യോഗം മണ്ഡലം പ്രസിഡൻറ് പി.ബി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ മുഖ്യപ്രഭാഷണം നടത്തി. ദലിത് ലീഗ് ജില്ല ജന. സെക്രട്ടറി കെ.എ. പുരുഷോത്തമൻ, എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്സൽ യൂസുഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം. അബ്ദുല്ലക്കുട്ടി, പി.എ.എം. സൈനുദ്ദീൻ, കെ.എം.സി.സി നേതാക്കളായ എ.എ. ഷാജി, കെ.എ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. യു.വൈ. ഷമീർ, പി.എ. സാജുദ്ദീൻ, പി.എം. അക്ബറലി, ഇ.എച്ച്. മുഹമ്മദ് റാഫി, പി.എ. ഇസ്ഹാഖ്, ടി.എ. സലീം, കെ.എം. അബ്ദുൽ ഖാദർ, ഷക്കീർ മതിലകത്ത് വീട്ടിൽ, സി.കെ. റഷീദ്, പി.എം. ബഷീർ, പി.എ. അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story