Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണിനെയും കൃഷിയെയും...

മണ്ണിനെയും കൃഷിയെയും അറിയാൻ കുരുന്നുകളെത്തി

text_fields
bookmark_border
പെരിഞ്ഞനം: മണ്ണിനെയും കൃഷിയെയും തൊട്ടറിയാൻ കുരുന്നുകളെത്തി. മാതൃക കർഷകൻ കിഴക്കേടത്ത് രഞ്ജിത്തി​െൻറ കൃഷിയിടത്തിലാണ് എസ്.എൻ സ്മാരക യു.പി സ്കൂൾ വിദ്യാർഥികൾ എത്തിയത്. വിദ്യാലയത്തിലെ നേച്ചർ ക്ലബ്, കാർഷിക ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഗൾഫിൽ വ്യവസായിയായ രഞ്ജിത്ത് മൂന്നുവർഷം മുമ്പാണ് കൃഷി തുടങ്ങിയത്. വാഴ, പച്ചക്കറി, ജാതി, മാങ്കോസ്റ്റിൻ, അമ്പഴം തുടങ്ങിയവക്ക് പുറമെ മത്സ്യവും വളർത്തുന്നുണ്ട്. മണ്ണി​െൻറ മഹിമയെയും കൃഷിയുടെ മഹത്വത്തെയും കുറിച്ച് രഞ്ജിത്ത് ക്ലാസെടുത്തു. രഞ്ജിത്തിനെ അധ്യാപിക ഇ.കെ. ജലജ പൊന്നാടയണിയിച്ചു. കോ-ഓഡിനേറ്റർ ടി.വി. വിനോദ്, നേച്ചർ ക്ലബ് കൺവീനർ ടി.കെ. രാധാമണി, കാർഷിക ക്ലബ് കൺവീനർ എം.എസ്. ശൈലകുമാരി, പി.ബി. അനു, പി.ജെ. അഞ്ജലി, കാർഷിക ക്ലബ് ഭാരവാഹികളായ അഭിജിത്ത്, ടി.എസ്. അനന്തകൃഷ്ണ, അരിത്ര കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story